സൗജന്യമായി സാധനങ്ങൾ നൽകിയില്ല; ഗുണ്ടാസംഘം ഫ്ലോര്‍മില്‍ ഉടമയെ മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: സൗജന്യമായി സാധനങ്ങൾ നൽകാത്ത വൈരാഗ്യത്തിൽ കാസർകോട് പാലക്കുന്നിൽ ഫ്‌ലോർ മില്ലിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം കട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരനെയും അക്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാലക്കുന്ന് തിരുവക്കോളിയിൽ ഫ്‌ലോർ മിൽ നടത്തുന്ന ഷൈൻ കടയിലെ ജീവനക്കാരൻ മനോഹരൻ എന്നിവരെയാണ് സംഘം ആക്രമിച്ചത്. മർദനത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

സംഭവത്തിൽ കട ഉടമ ഷൈനിന്റെ ഭാര്യയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. കടയിൽ അക്രമം നടത്തിയ വി വി സജിത്ത്, ഹർഷിത്, പി കിരൺകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നരഹത്യ ശ്രമമടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫ്‌ലോർ മിലിലെ സാധങ്ങൾ സൗജന്യമായി കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമമെന്ന് പരാതിയിൽ പറയുന്നു. ഫ്‌ലോർ മിൽ തല്ലിത്തകർത്തത്തിൽ 35,000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അക്രമത്തിൽ പരുക്കേറ്റ ഷൈനും മനോഹരനും കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...