ജോലിക്കു പോകാത്തതിനെ ചൊല്ലി തര്‍ക്കം ; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയും, ഇയാളും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ ആണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി.

പോലീസ് പൊടിമോന് വേണ്ടി വ്യാപക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്ന് ഇന്‍സ്‌പെക്ടര്‍ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണസംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, ബിപിന്‍ ദാസ്, വിഷ്ണു, അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...