ഗൂഗിള്‍ ഫോട്ടോസ് ആപ്പിലെ വീഡിയോ എഡിറ്റിംഗ് ഫീച്ചര്‍ എഐ സഹായത്തോടെ മെച്ചപ്പെടുത്തി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ഗൂഗിള്‍ ഫോട്ടോസ് ആപ്പിലെ വീഡിയോ എഡിറ്റിംഗ് ഫീച്ചര്‍ എഐ സഹായത്തോടെ മെച്ചപ്പെടുത്തി ഗൂഗിള്‍. ഗൂഗിള്‍ ഫോട്ടോസിന്‍റെ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് വേര്‍ഷനുകളിലുള്ള ആപ്പുകളില്‍ പുതിയ അപ്‌ഡേഷന്‍ ലഭ്യമാണ്. ഗൂഗിള്‍ അവരുടെ ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത മൊബൈല്‍ വീഡ‍ിയോ എഡിറ്റര്‍ ടൂളുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ‘ഞങ്ങള്‍ വീഡിയോ എ‍ഡിറ്ററില്‍ ചില ശ്രദ്ധേയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട വീഡിയോകള്‍ എറ്റവും മനോഹരമായ ക്ലിപ്പുകളായി എഡിറ്റ് ചെയ്യാന്‍ ഇത് ഏറ്റവും എളുപ്പമാക്കും’ എന്നും ഗൂഗിള്‍ ഫോട്ടോസ് ഹെല്‍പ് പേജിലൂടെ അറിയിച്ചു. ഗൂഗിള്‍ ഫോട്ടോസില്‍ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ എഡിറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ പുതിയ എഐ ടൂളുകള്‍ പുത്തന്‍ ല്ഔട്ടില്‍ കാണാനാകും.

സ്ലോ-മോഷന്‍, സ്‌പീഡ്-അപ് വീഡിയോകള്‍ തയ്യാറാക്കാനുള്ള സംവിധാനം, കളറും സ്റ്റെബിലിറ്റിയും വര്‍ധിപ്പിക്കാനുള്ള ഓപ്ഷന്‍, ട്രിമ്മിംഗ് ടൂള്‍ മുതലായവ പുതിയ ഗൂഗിള്‍ ഫോട്ടോസ് ആപ്പിലുണ്ട്. വീഡിയോ ടൈംലൈനില്‍ കാണുന്ന ടൂളുകള്‍ ഗൂഗിള്‍ പുനക്രമീകരിക്കുക കൂടി ചെയ്‌തിട്ടുണ്ട്. മ്യൂട്ട്, എന്‍ഹാന്‍സ്, സ്റ്റെബിലൈസ്, എക്‌പോര്‍ട്ട് ഫ്രെയിം തുടങ്ങിയ ഫീച്ചറുകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും എഐയുടെ വരവോടെ അനായാസമായി. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ പുതിയ എഐ അധിഷ്ഠിത വീഡിയോ എഡിറ്റിംഗ് പ്രീസെറ്റ് ടൂളുകള്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലഭ്യമാണ്. ഒരൊറ്റ ടാപ് കൊണ്ടുതന്നെ ഓട്ടോമാറ്റിക്ക് ട്രിമ്മിംഗ്, സ്‌പീഡ് കണ്‍ട്രോള്‍, ലൈറ്റിംഗ് മോഡിഫിക്കേഷന്‍ എന്നിവ സാധ്യമാകും. സ്ലോ-മോഷന്‍, സൂം, ഡൈനാമിക് മോഷന്‍ ട്രാക്കിംഗ് തുടങ്ങിയവയും ഈ പ്രീസെറ്റിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...