ഇനി വീഡിയോകളിൽ നിന്നും എച്ച്.ഡി ചിത്രങ്ങൾ പകർത്താം ; പുതിയ ഫീച്ചറുമായി ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ യൂട്യൂബ് പോലെയുള്ള വെബ്സൈറ്റുകളിലെ വീഡിയോകളില്‍ നിന്നും എച്ച്.ഡി മികവുള്ള ദൃശ്യങ്ങള്‍ പകര്‍ത്താവുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. വീഡിയോകളുടെ സഹായത്തോടെ പഠിക്കുന്ന വിദ്യാര്‍ഥികളെ വീഡിയോയില്‍ നിന്നും എളുപ്പത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സഹായിക്കുക എന്നതാണ് ഇതിലൂടെ ഗൂഗിള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

നേരത്തെ കീബോര്‍ഡിലെ പ്രിന്റ് സ്‌ക്രീന്‍ ബട്ടനോ വിന്‍ഡോസിലെ സ്നിപ്പ് അന്‍ഡ് സ്‌കെച്ച് ടൂളോ അല്ലെങ്കില്‍ ഓപ്പെര പോലെയുള്ള ബ്രൗസറുകളിലെ സ്നാപ്പ്ഷോട്ട് ഓപ്ഷനുകളോ ഉപയോഗിച്ചാണ് സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നത്. പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ ഇന്‍ബില്‍റ്റായി ലഭിക്കുന്നതാണ്. നിലവില്‍ യൂട്യൂബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം ലഭ്യമാവുക.ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ചിത്രം പകര്‍ത്തേണ്ട വീഡിയോയിലെ ആവശ്യമായ ഭാഗത്ത് വച്ച് വീഡിയോ പോസ് ചെയ്യുക. ഇതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ‘Copy Video Frame’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതോടെ ആ ഭാഗം കോപ്പി ചെയ്യപ്പെടും ഇത് ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പില്‍ പേസ്റ്റ് ചെയ്ത് ആവശ്യമായ എഡിറ്റിംഗ് വരുത്തി സേവ് ചെയ്യാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...