മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍ ; ഇനിമുതല്‍ ഗൂഗിള്‍ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഈടാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഗൂഗിള്‍ പേയില്‍ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. ഇനിമുതല്‍ ഗൂഗിള്‍ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. ജിമെയില്‍, ഡ്രൈവ് എന്നിവയിലെ പൊളിസിയില്‍ മാറ്റം വരുത്തിയതിനു പിന്നാലെയാണ് ഗൂഗിള്‍ പേയിലും മാറ്റം കൊണ്ടുവരാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പിനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാന്‍ ഒന്നു മുതല്‍ മൂന്നുദിവസം വരെ ഇനി സമയമെടുത്തേക്കും.

നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോര്‍ട്ടലിലും സേവനവും ലഭ്യമാണ്. എന്നാല്‍ ഈ വര്‍ഷാവസാനം വരെ മാത്രമായിരിക്കും ഈ സൈറ്റ് പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. 2021 തുടക്കം മുതല്‍ പണം അയയ്ക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക എന്നാണ് കമ്പിനി അറിയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...