ഗൂഗിള്‍ പേ വഴി കോണ്ടാക്ട്‌ലെസ് പണമിടപാട് സൗകര്യവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗൂഗിള്‍ പേ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍എഫ്‌സി സംവിധാനം വഴി കഴിയും. ഗൂഗിള്‍ പേയിലെ സെറ്റിങ്‌സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ല് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക.

കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തുകഴിഞ്ഞാല്‍ യഥാര്‍ഥ കാര്‍ഡ് നമ്പറിനുപകരം വ്യര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ ആപ്പ് തനിയെ ഉണ്ടാക്കും. കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പര്‍ ‘ടോക്കണ്‍’ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തമാസിയാതെ എല്ലാവര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്നും ഗൂഗിള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...