സ്വര്‍ണക്കടത്ത് : എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ എൻഐഎ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. സ്വർണക്കടത്ത് കേസ് പ്രതികൾ സെക്രട്ടേറിയറ്റ് സന്ദർശിച്ചിട്ടുണ്ടോയെന്നാണ് ഇവര്‍ പ്രധാനമായും പരിശോധിക്കുന്നത്. 2019 ജൂൺ മുതൽ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് സംഘം പരിശോധിക്കുക.

ഇത് രണ്ടാം തവണയാണ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ എത്തുന്നത്. മുൻപ് ജൂലൈ 23ന് എൻഐഎ സെക്രട്ടേറിയറ്റിൽ നിന്ന് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ സാങ്കേതികമായ തടസമുണ്ടെന്നും ആവശ്യമുള്ള ദൃശ്യങ്ങൾ നൽകാമെന്നും അധികൃതർ അറിയിച്ചിരുന്നു.

അതേസമയം സ്വപ്‌ന സുരേഷിന്റെ മൊഴി ചോർന്ന സംഭവം അന്വേഷിക്കാൻ കസ്റ്റംസ് സിബിഐയുടെ സഹായം തേടും. ഇതിനായി കേന്ദ്രത്തിന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥർ കത്ത് നൽകി. മൊഴി ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മൊഴി ചോർന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഉടൻ കൈമാറുമെന്നും വിവരം.

സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ വിവരങ്ങളാണ് കസ്റ്റംസിൽ നിന്ന് ചോർന്നത്. 32 പേജുള്ള മൊഴികളിൽ മൂന്ന് പേജ് മാത്രം പുറത്ത് വിട്ടത് പ്രത്യേക ഉദ്ദേശത്തോടെയാണെന്ന് കസ്റ്റംസിലെ ഉന്നത വിഭാഗത്തിന്റെ നിഗമനം. ഉത്തരവാദികളെ ഉടൻ കണ്ടെത്താനാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. രഹസ്യ മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവർത്തകരോടടക്കം കസ്റ്റംസ് ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ എസ് എൻ ദേവിനെ സ്ഥലം മാറ്റിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...