പതിവായി ഉപയോ​ഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഒഴിവാക്കുമെന്ന് ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

പതിവായി ഉപയോ​ഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഒഴിവാക്കുമെന്ന് ഗൂഗിൾ. രണ്ട് വർഷത്തിലധികമായി ഉപയോഗിക്കാത്ത ജിമെയിലുകൾ ഒഴിവാകും. ഈ വർഷം ഡിസംബർ മാസത്തോടെ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കും. അടുത്തിടെയാണ് ​ഗൂ​ഗിൾ ഈ വാർത്ത പുറത്ത് വിട്ടത്. അടുത്ത മാസം മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. സജീവമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ വലിയ രീതിയിൽ സൈബർ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകൾ ഇല്ലാതെയാക്കാൻ ​ഗൂ​ഗിൾ ശ്രമിക്കുന്നത്. പുതിയ നടപടി ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും എന്നും ​ഗൂ​ഗിൾ പറയുന്നു. ​ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിലും ഗൂ​ഗിൾ ഡോക്സ്, ​ഗൂ​ഗിൾ ഡ്രൈവ്, ​ഗൂ​ഗിൾ മീറ്റ്, ​ഗൂ​ഗിൾ ഫോട്ടോസ് എന്നിവ ഉപയോ​ഗിക്കുന്നവരുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തും എന്നും കമ്പനി പറയുന്നു.

രണ്ട് വർഷത്തിലധികമായി ഉപയോഗിക്കാത്ത അക്കൗണ്ട് ഉള്ള ഉപയോക്താവിന് കമ്പനി അക്കൗണ്ട് ഡിഅക്ടിവേറ്റാക്കും എന്ന മുന്നറിയിപ്പ് പലതവണ നൽകും. നിങ്ങൾക്ക് ഈ മുന്നറിയിപ്പ് ലഭിച്ചാൽ അക്കൗണ്ട് വീണ്ടും നിലനിർത്തണമെങ്കിൽ അത് ലോഗിൻ ചെയ്ത് ഉപയോഗിക്കുക. അല്ലാത്തപക്ഷം അത് ഡി ആക്ടിവേറ്റാകും. അതേ സമയം വളരെക്കാലമായി ഉപയോ​ഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ സ്കാമർമാരും സൈബർ കുറ്റവാളികളും വലിയ രീതിയൽ ദുരുപയോ​ഗം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകൾ ഇത്തരം അക്കൗണ്ടുകൾ വഴി ഇവർ ആസുത്രണം ചെയ്യാറുണ്ട്. ഇത്തരം തട്ടിപ്പുകൾ പരമാവധി കുറയ്ക്കാനായി ഈ നടപടി ഉപകരിക്കും എന്നാണ് ​ഗൂ​ഗിൾ പ്രതീക്ഷിക്കുന്നത്. കഴിവതും എല്ലാ ജിമെയിൽ അക്കൗണ്ടുകളും 2 ഘട്ട വേരിഫിക്കേഷൻ നടത്തി സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഓൺലൈൻകുറ്റവാളികളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ ഒരു പരിധിവരെ സംരക്ഷിക്കാനാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...