ഗൂഗ്ളിന്റെ എ.ഐ ആപ് ഒരു മാസം സന്ദർശിക്കുന്നത് 400 മില്യൺ ആളുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജെമിനി എ.ഐ ആപ് ഒരു മാസം ഉപയോഗിക്കുന്ന ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 400 മില്യൺ കടന്നെന്ന് ഗുഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ഏഴ് മില്യൺ ഡെവലപ്പർമാരാണ് ജെമിനി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും ഏഴ് മടങ്ങ് അധികമാണിത്.എ.ഐ പ്ലാറ്റ്ഫോം ഷിഫ്റ്റിന്റെ പുതിയൊരു ഘട്ടത്തിലാണ്. പതിറ്റാണ്ടുകളുടെ ഗവേഷണം പുതിയൊരു ഘട്ടത്തിലാണ് ഉള്ളത്. ജനങ്ങൾക്കും ബിസിനസുകൾക്കും കമ്യൂണിറ്റികൾക്കും ഇത് വലിയ രീതിയിൽ ഉപകാരപ്പെടുന്നുണ്ടെന്നും സുന്ദർ പിച്ചൈ പറഞ്ഞു. എ.ഐയുടെ ആരംഭഘട്ടത്തിൽ 1.5 ബില്യൺ ഉപഭോക്താക്കളാണ് ഉണ്ടായത്. ഇപ്പോൾ 200ഓളം രാജ്യങ്ങളിലാണ് 400 മില്യൺ ആളുകൾ എ.ഐ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഏറ്റവും വലിയ വിപണി യു.എസും ഇന്ത്യയുമാണ്. 10 ശതമാനം വളർച്ചയാണ് എ.ഐക്ക് ഉണ്ടാവുന്നത്. ഈ വളർച്ചയിൽ വർധനയുണ്ടാവുന്നുണ്ടെന്നും സുന്ദർ പിച്ചൈ പറഞ്ഞു. അതേസമയം, ജെമിനി പ്ലാറ്റ്ഫോമിൽ ചില നിർണായക അപ്ഡേറ്റുകൾ കൊണ്ടു വരാൻ ഗൂഗ്ൾ ഒരുങ്ങുകയാണ്. വൈകാതെ ഈ അപ്ഡേറ്റുകൾ പ്രകാരമുള്ള സേവനങ്ങൾ ആളുകൾക്ക് ലഭ്യമാകും. സെർച്ചിങ്, ഷോപ്പിങ്, വർക്ക്സ്​പെയ്സ്, ഫിലിം മേക്കിങ്, വിഡിയോ കമ്യൂണിക്കേഷൻസ് പ്ലാറ്റ്ഫോമുകൾ എന്നിവ​യിലെല്ലാം ജെമിനിയുടെ സേവനങ്ങൾ ലഭ്യമാകും. എട്ട് അപ്ഡേറ്റുകളാണ് ജെമിനിയിൽ വരുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം : കിസാൻ...

0
റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ...

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

0
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷനുമായി കേരളം....

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...