തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ വിളയാട്ടം. മംഗലപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. കുത്തേറ്റ മംഗലപുരം സ്വദേശി നിസാമുദ്ദീന്റെ നില ഗുരുതരമായി തുടരുകയാണ്. വാരിയെല്ലിന് കുത്തേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിന്‍, അഷ്റഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നോമ്പുതുറയുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ പള്ളിക്ക് സമീപത്തുവെച്ച് ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം ഗൂണ്ടാസംഘത്തില്‍പ്പെട്ട കൂടുതല്‍ ആളുകളെത്തി ആക്രമണം നടത്തുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com