ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടു ; ഫോൺ പോലിസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറ്റൂർ ഗുണ്ടാ ആക്രമണക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. പാറ്റൂർ കേസിലെ രണ്ടാം പ്രതി ആരിഫാണ് നിരന്തരമായി ഫോൺ വിളിച്ചത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും സിപിഐ നേതാവിന്‍റെ കുടുംബാംഗത്തെയുമാണ് വിളിച്ചത്. ഉദ്യോഗസ്ഥയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി ഫോൺ പോലിസ് പിടികൂടി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആസിഫും, ആരിഫും ഊട്ടിയിൽ ഒളിവിലാണെന്നാണ് പോലീസ് കണ്ടെത്തല്‍.

അതേസമയം തിരുവനന്തപുരത്തെ ഗുണ്ടാക്രമണങ്ങളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പേട്ട പോലീസ് അന്വേഷിക്കുന്ന പാറ്റൂർ ആക്രമണ കേസും, മ്യൂസിയം പോലീസ് അന്വേഷിക്കുന്ന മേട്ടുക്കട ആക്രമണ കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. പാറ്റൂർ കേസ് അന്വേഷിച്ചിരുന്ന പേട്ട ഇൻസ്പെക്ടർ മുഹമ്മദ് റിയാസിനെ സസ്പെൻറ് ചെയ്തതിനെ തുടർന്നാണ് കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മീഷണർ വിജുകുമാറിന്‍റെ നേതൃത്വത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘം. ഗുണ്ടാനേതാവായ നിധിനും സംഘവും മേട്ടുക്കടയിലുള്ള ആരിഫിൻെറ വീട് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായിരുന്നു പാറ്റൂരിലിൽ വെച്ച് നിധിനെയും കൂട്ടുകാരെയും ഓം പ്രകാശിന്‍റെ സംഘം ആക്രമിച്ചത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....