ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസനെ വധിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസനെ വധിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മാവേലിക്കര കോടതിയില്‍ അഭിഭാഷകര്‍ക്കു നിര്‍ഭയമായി കേസ് നടത്താവുന്ന സാഹചര്യമൊരുക്കാന്‍ വിചാരണ വേളയില്‍ കോടതി പരിസരത്തു മതിയായ പോലീസിനെ വിന്യസിക്കണമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കി. വിചാരണ കോട്ടയം സെഷന്‍സ് കോടതിയിലേക്കു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ പങ്കെടുത്തവരെല്ലാം എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നാണ് ആരോപണം. രണ്‍ജീത് ശ്രീനിവാസിനെ (45) അക്രമികള്‍ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വെച്ചാണ് വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജീതിന്‍റെ കൊലപാതകം. രാഷ്ട്രീയ പ്രതികാരമായിരുന്നു കൊലയ്ക്ക് കാരണം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഈ കൊലക്കേസും ഒരു കാരണമായിരുന്നു.

അഭിഭാഷകരെ കണ്ടെത്തി ചുമതലപ്പെടുത്താന്‍ സമയം വേണമെന്നു പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം തുടങ്ങാനിരുന്ന വിചാരണ ഒരു മാസം നീട്ടി വെയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രതികളായ നൈസാം, അജ്മല്‍ തുടങ്ങി 15 പേര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ജസ്റ്റിസ് എ. സിയാദ് റഹ്‌മാന്‍റെ ഉത്തരവ്. ആലപ്പുഴയില്‍ 2021 ഡിസംബര്‍ 19നാണ് രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴ ബാറില്‍ അഭിഭാഷകന്‍ ആയിരുന്നതിനാല്‍ പ്രതിഭാഗത്തിനു വേണ്ടി കേസ് നടത്താന്‍ ആലപ്പുഴയിലെ അഭിഭാഷകര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ മാവേലിക്കര അഡീ. സെഷന്‍സ് കോടതിയിലേക്കു മാറ്റിയിരുന്നു.

എന്നാല്‍ മാവേലിക്കര കോടതിയിലെ അഭിഭാഷകരും സഹകരിക്കുന്നില്ലെന്നും വിചാരണ കോട്ടയം സെഷന്‍സ് കോടതിയിലേക്കു മാറ്റണമെന്നും പറഞ്ഞാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ചില അഭിഭാഷകര്‍ ഹാജരാകാന്‍ സന്നദ്ധമാണെങ്കിലും സുരക്ഷയില്‍ ആശങ്ക അറിയിച്ചുവെന്നും വാദിച്ചു. ഈ സാഹചര്യത്തിലാണ് സുരക്ഷ നല്‍കാനുള്ള നിര്‍ദ്ദേശം. കൊല്ലപ്പെട്ട രണ്‍ജീത് ശ്രീനിവാസന്‍റെ അമ്മ കോടതി മാറ്റത്തെ എതിര്‍ത്തു. ഇതും കോടതി അംഗീകരിച്ചു. സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കില്‍ പോലീസ് സേനയെ ഏര്‍പ്പെടുത്താന്‍ സാധ്യമാണെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. വിചാരണ കോട്ടയത്തേക്കു മാറ്റുന്നത് ആലപ്പുഴ സ്വദേശികളായ സാക്ഷികള്‍ക്കു ബുദ്ധിമുട്ടാകുമെന്നു കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ രണ്ടു സംഘടനകളുടെ രാഷ്ട്രീയ, മത വൈരാഗ്യത്തെ തുടര്‍ന്നു കൊല നടത്തിയെന്നാണു കേസ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...