വെഞ്ഞാറമൂട് : കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ഥിനിക്കും മാതാവിനും നേരെ അക്രമം. പോക്‌സോ വകുപ്പ് വരെ ചുമത്താവുന്ന കേസില്‍ കേസ്സെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. ഇവിടെയും തെളിയുന്നത് പോലിസ് -ഗുണ്ടാ- ലഹരി മാഫിയ ബന്ധം. എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പോലീസിനെ അറിയിച്ചു. പിന്നെ സംഭവിച്ചത് ലഹരിവില്‍പ്പനയെക്കുറിച്ച് പോലീസിനു വിവരം നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും കഷ്ടകാലം. രണ്ടു പേര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് കേരളം. ഗുണ്ടകളും ലഹരി മാഫിയയും ഭരിക്കും കേരളം.
പോലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദ്ദനമേറ്റ് അമ്മയുടെ കൈക്ക് പൊട്ടലുണ്ട്. വിവരം നല്‍കിയിട്ടും കഞ്ചാവ് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പ്പന തടയാനോ പോലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയുടെ ജീവിതം കഷ്ടത്തിലായി. മര്‍ദ്ദനമേറ്റതോടെ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവെക്കേണ്ടിവന്നു. അവസാന പരീക്ഷ എഴുതാന്‍ കഴിയുമോ എന്നും അറിയില്ല.
കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തന്‍റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പോലീസ് ഹെല്‍പ്പ്ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍,കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. വിട്ടയച്ചു.
അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പോലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്. അതിലും പോലീസ് നിഷ്‌ക്രിയരാണ്. ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ വീണ്ടും പരാതി നല്‍കി. എന്നാല്‍ കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്ന മറുപടിയാണ് എസ്‌ഐ. വിനീഷ് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ പോക്‌സോ കേസു പോലും എടുക്കാം. ശാരീരിക അക്രമമാണ് കുട്ടിക്കെതിരെ ഉണ്ടായത്. തങ്ങള്‍ നല്‍കിയ മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയതെന്നും അവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ വരാത്തതിനെത്തുടര്‍ന്ന് അദ്ധ്യാപിക വിളിച്ചു തിരക്കിയപ്പോള്‍ കാര്യം പറഞ്ഞു. അവര്‍ ഇടപെട്ടാണ് ഒരു വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കിയത്. പ്രതിയും പരാതിക്കാരും അയല്‍വാസികള്‍ ആണെന്നും ഇവര്‍ തമ്മില്‍ മുന്‍പും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പോലീസിന്‍റെ ഭാഗത്തുനിന്നു വീഴ്ച വന്നിട്ടില്ലെന്നും പരാതി നല്‍കിയ ദിവസംതന്നെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തതായും ഒളിവില്‍പ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും ആറ്റിങ്ങല്‍ ഡിവൈ.എസ്‌പി. ജി.ബിനു പറഞ്ഞു. അങ്ങനെ വിവാദം പുതിയ തലത്തിലെത്തുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നത് ഇങ്ങനെ:
സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് നടന്നിരുന്നു. വീടിന് അടുത്ത് ലഹരിമരുന്ന് ഉപയോഗമുണ്ടെങ്കില്‍ അടുത്ത പോ ലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ക്ലാസില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് വിവരം അറിയിച്ചത്. ലഹരിഉപയോഗിച്ചിരുന്ന ഒരാളുടെ ഭാര്യ ഇക്കാര്യം അറിഞ്ഞു. ഈ വിവരം ഭാര്യ അയോളോട് പറഞ്ഞു.തുടര്‍ന്ന് ഇയാള്‍ ലഹരി ഉപയോഗിച്ചും മദ്യപിച്ചും എന്‍റെ വീടിന് മുന്നിലെത്തി ചീത്തവിളിച്ചു. അസഭ്യം പറയരുതെന്ന് പറഞ്ഞ അമ്മയെ ഉപദ്രവിച്ചു. പിന്നീട് എന്നെയും ആക്രമിച്ചു. ഒരുപാട് മര്‍ദ്ദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പോയി. പിന്നീട് നേരിട്ട് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ കുട്ടികളെ ആക്രമിച്ചാല്‍ കേസില്ല, മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞ് കേസെടുക്കാം എന്നാണ് ബിനീഷ് എന്ന പോലീസുകാരന്‍ പറഞ്ഞത്. അടിയേറ്റ് ചെവിയിലും മുതുകത്തും പരിക്കേറ്റിട്ടുണ്ട്.
ഞങ്ങളുടെ വീട് നില്‍ക്കുന്നതും വഴിയുമെല്ലാം കാട് മൂടിയ സ്ഥലത്താണ്. സ്‌കൂളില്‍ പോയിവരുമ്പോള്‍ ആറുമണിയാകും. അവര്‍ ആക്രമിക്കുമെന്ന് ഭയന്ന് സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ പോകാത്തതിനാല്‍ ടീച്ചര്‍ വിളിച്ചുതിരക്കി. കാര്യം പറഞ്ഞപ്പോള്‍ ടീച്ചര്‍ സ്‌കൂളിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെനിന്ന് ടീച്ചറും പിടിഎ പ്രസിഡന്റും ഇടപെട്ടാണ് വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കിയത്. പെണ്‍കുട്ടി പറഞ്ഞു. വെഞ്ഞാറമൂട്, പോത്തന്‍കോട്, വെമ്പായം തുടങ്ങിയ മേഖലകളില്‍ ലഹരി-ഗുണ്ടാ മാഫിയകളുടെ സാന്നിധ്യം ശക്തമാണ്. ജീവനില്‍ ഭയമുള്ളതിനാല്‍ ഇവര്‍ക്കെതിരേ ആരും പരാതി നല്‍കുകയോ പ്രതികരിക്കാറോ ഇല്ല. ഇതിനിടെയാണ് എക്സൈസിന്‍റെ ബോധവത്കരണ ക്ലാസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുപെണ്‍കുട്ടി ലഹരി ഉപയോഗത്തെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത്. എന്നാല്‍ രഹസ്യവിവരം നല്‍കിയതിന് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേല്‍ക്കുകയും പഠനം പോലും മുടങ്ങുകയും ചെയ്തസ്ഥിതിയാണ് നിലവിലുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































