Sunday, May 11, 2025 12:54 pm

തുഷാറിനെതിരെ ‘ചൂല്’ എടുത്ത് മുന്‍ ബിഡിജെഎസ് നേതാവ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തുഷാറിനെതിരെ ‘ചൂല്’ എടുത്ത് മുന്‍ ബിഡിജെഎസ് നേതാവ്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ ബിജെപി മുന്നണിക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയായ വി ഗോപകുമാറാണ് ആംആദ്മിയില്‍ ചേരുന്നത്. കളമശ്ശേരിയില്‍ അന്ന് ബിഡിജെഎസ് ചിഹ്നത്തില്‍ 24244 വോട്ട് ഗോപകുമാര്‍ നേടിയിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന പ്രൊഫഷനല്‍ കൂടിയായ രാഷ്ട്രീയ നേതാവാണ് ഗോപകുമാര്‍. ബിഡിജെഎസുമായി അകന്ന് പിന്നീട് ഭാരതീയ ജനസേന എന്ന പാര്‍ട്ടിയും ഗോപകുമാറും കൂട്ടരും രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്നു. ഈ പാര്‍ട്ടിയുടെ സാധ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എറണാകുളത്തെ ജനകീയ മുഖമായ ഗോപകുമാര്‍ ആംആദ്മിയുടെ ഭാഗമാകുന്നത്.

തുഷാര്‍ വെള്ളപ്പാള്ളിയുടെ അതിവിശ്വസ്തനായിരുന്നു ഒരു കാലത്ത് ഗോപകുമാര്‍. എന്നാല്‍ തുഷാറിന്റെ ഏകപക്ഷീയ നിലപാടുകള്‍ ചൂണ്ടിക്കാട്ടി ബിഡിജെഎസില്‍ നിന്നും അകലുകയായിരുന്നു ഗോപകുമാര്‍. കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ട് ചെയ്യാന്‍ 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസ് നേതൃത്വം രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപിച്ചാണ് ഗോപകുമാര്‍ ബിഡിജെഎസ് വിട്ടത്. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അടിതെറ്റി. ഇടതു ഭരണം വീണ്ടും വന്നു. അപ്പോഴും കളമശ്ശേരിയിലും മറ്റും സാമൂഹിക ഇടപെടലുകളുമായി ഗോപകുമാര്‍ നിറഞ്ഞു.

ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന ആംആദ്മിയുടെ നേതൃനിരയിലെ പ്രമുഖനായി ഇനി ഗോപകുമാറും ഉണ്ടാകും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ടാണ് ഗോപകുമാറിനെ ആംആദ്മിയിലേക്ക് എടുത്തത്. കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗോപകുമാറിന്റെ വരവ് ഗുണകരമാകുമെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. രാഷ്ട്രീയക്കാരനായി മാറിയ പ്രൊഫഷണലാണ് ഗോപകുമാര്‍ എന്നാണ് ആംആദ്മി പാര്‍ട്ടിയും ഔദ്യോഗികമായി ട്വീറ്റ് ചെയ്യുന്നത്.

ഗോപകുമാറിന്റെ പരിചയ സമ്പന്നതയും രാഷ്ട്രീയത്തോടുള്ള കൂറും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയിലേക്ക് കെജ്രിവാള്‍ സ്വാഗതം ചെയ്യുന്നത്. കോപ്പറേറ്റ് ലോകത്തെ പ്രവര്‍ത്തന പരിചയവും ഗുണകമാകുമെന്നും ആംആദ്മി വിലയിരുത്തുന്നു. റിലന്‍യന്‍സ് കമ്യൂണിക്കേഷന്റെ കേരളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു ഗോപകുമാര്‍. കോര്‍പ്പറേറ്റ് മേഖലയിലെ ഉന്നത ജോലി വേണ്ടെന്ന് വച്ചാണ് ഗോപകുമാര്‍ ബിഡിജെഎസിലെത്തുന്നത്.

2016ല്‍ ബിജെപി മുന്നണിക്ക് വേണ്ടി വന്‍ പ്രചരണമാണ് നടത്തിയത്. സുരേഷ് ഗോപിയും കവിയൂര്‍ പൊന്നമ്മയും അടക്കമുള്ള താരങ്ങള്‍ ഗോപകുമാറിന് വേണ്ടി വോട്ട് ചോദിച്ച്‌ എത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വലിയ വോട്ട് വിഹിതമാണ് ബിഡിജെഎസിന് വേണ്ടി ഗോപകുമാര്‍ അന്ന് നേടിയത്. ഈ മേഖലയില്‍ നല്ല സ്വാധീനം ഗോപകുമാറിനുണ്ട്. ഈ സാഹചര്യത്തിലാണ് ആംആദ്മിയുടെ ‘ചൂല്‍’ ചിഹ്നവുമായി രാഷ്ട്രീയ പ്രചരണത്തിന് ഗോപകുമാര്‍ എത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

0
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി...

തുമ്പമൺ വടക്കുംനാഥൻ ക്ഷേത്രത്തിൽ സ്‌കന്ദമഹാസത്രം ഇന്ന് തുടങ്ങും

0
തുമ്പമൺ : വടക്കുംനാഥൻ ക്ഷേത്രത്തിൽ സ്‌കന്ദമഹാസത്രം ഇന്ന് തുടങ്ങും. 18...

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവനാലിനെ വടിവാളുപയോഗിച്ച് വെട്ടിയ കേസ് ; പത്തനംതിട്ട...

0
പത്തനംതിട്ട : സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവനാലിനെ...

ഇന്ത്യ-പാക് വെടി നിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങളുയർത്തി കോൺഗ്രസ്

0
ന്യൂ ഡൽഹി : ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങൾ ഉയർത്തി...