കാലിമേയ്ക്കുന്നതിനിടെ രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 13ഉം 14ഉം വയസ്സുള്ള ദേവാറാം ഭീൽ, ലക്സ്മൺ ഭീൽ എന്നീ രണ്ട് കുട്ടികൾ മുങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. കന്നുകാലികളെ മേയ്ക്കാനായി ഇന്നലെ രാവിലെയാണ് കുട്ടികൾ വീടിന് പുറത്തേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചു വന്നില്ല. കുളത്തിന് മുകളിൽ ഇരുവരുടേയും ചെരിപ്പുകൾ കണ്ടെത്തിയിരുന്നു. ഇത് കണ്ട പ്രദേശവാസികളാണ് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.

കന്നുകാലികളെ മേയ്ക്കുന്നതിനിടെ വെള്ളം കുടിക്കാനായി കുളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളം വറ്റിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

ദിവസങ്ങള്‍ക്കു മുമ്പ് നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്‍റെ മകൻ നവദേവ് ആണ് മരിച്ചത്. പറപ്പൂർ സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പോന്നോരിലെ നീന്തൽ കുളത്തിൽ നവദേവ് പരിശീലനത്തിലെത്തിയതായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...