ഊരാളി പ്രമുഖനും കുംഭപ്പാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ആശാന്‍റെ സ്മരണ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ ആത്മീയ ചൈതന്യവും ഊരാളി പ്രമുഖനും കുംഭപ്പാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ആശാന്‍റെ അഞ്ചാമത് സ്മരണ ദിനം ആചാരാനുഷ്ടാനത്തോടെ കാവില്‍ ആചരിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണര്‍ത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതില്‍ കൊക്കാത്തോട് ഗോപാലന്‍ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനില്‍ നിന്നുള്ള നരവംശ ശാസ്ത്രജ്ഞര്‍ കുംഭ പാട്ട് പഠന വിഷയമാക്കിയിരുന്നു.

രാവിലെ പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. പര്‍ണ്ണ ശാലയില്‍ ആശാന്‍ വന്ദനം, കുംഭ പൂജ, ആശാന്‍ അനുസ്മരണം,കുംഭ പാട്ട്. വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, ഊട്ട് പൂജ, അന്നദാനം വൈകിട്ട് സന്ധ്യാ വന്ദനം ദീപ നമസ്കാരം എന്നിവ നടന്നു. പ്രാചീന കലകളും കലാരൂപങ്ങളും നാടന്‍ പാട്ടുകളും സംരക്ഷിക്കുന്ന ഒരാള്‍ക്ക്‌ എല്ലാ വര്‍ഷവും കുംഭ പാട്ട് ആശാന്‍റെ നാമത്തില്‍ കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...