കാഞ്ഞിരപ്പള്ളി : വിള സ്ഥിരതയും വില സ്ഥിരതയും മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിച്ച് കര്‍ഷകരുടെ വളര്‍ച്ചയ്ക്കായാണ് ഇന്‍ഫാം മാര്‍ക്കറ്റിംഗ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം മാര്‍ക്കറ്റിംഗ് സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിയ വിളശേഖരണ മഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക സമൂഹം മറ്റുള്ളവര്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും വിയര്‍ക്കുകയും ചെയ്യുമ്പോള്‍ അവരെ ഒന്നിച്ചു നിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്കും സംരക്ഷണം ലഭിക്കുന്നില്ല. കര്‍ഷകന്‍ ഒരു നിമിഷം മാറി നില്‍ക്കുവാന്‍ തയ്യാറായാല്‍ രാജ്യം പട്ടിണിയാകും. നമ്മുടെ സമ്പദ് വ്യവസ്ഥ താറുമാറാകും.
അതിനാല്‍ കര്‍ഷക രക്ഷക്കായി ഇന്‍ഫാമും മലനാടും കൈകോര്‍ക്കുന്നു- ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു. കര്‍ഷകരെ തോല്‍പിക്കാന്‍ കര്‍ഷകര്‍ക്ക് മാത്രമേ സാധിക്കൂ. മണ്ണിനെ ഇത്രയധികം സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുവാന്‍ മറ്റാര്‍ക്കും സാധിക്കുകയില്ല. കര്‍ഷകരുടെ ഗുണത്തിലും വളര്‍ച്ചയിലും അഭിവൃദ്ധി ഉണ്ടാകണം. തഴമ്പ് വീഴുന്ന കൈകള്‍ ശക്തമാണ്. ദീനരോദനങ്ങള്‍ക്ക് സമയമില്ല. ഒരു തരത്തിലും മാറിനില്‍ക്കുവാനും പരാജയപ്പെടാനും കര്‍ഷകര്‍ തയ്യാറല്ല- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കര്‍ഷക ജീവിതം നല്ലതുപോലെ ആസ്വദിക്കാനുള്ളതാകണം. ഇന്‍ഫാമിന്‍റെ കീഴിലുള്ള വിവിധ സെല്ലുകളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. വിവിധങ്ങളായ വിളകളുടെ പ്രദര്‍ശനവും വില്‍പനയും നടത്തി. അമര്‍ കിസാന്‍ ദീപം തെളിയിച്ചു. മണ്‍മറഞ്ഞുപോയ പൂര്‍വ്വികര്‍ക്കു മുന്‍പില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആരംഭിച്ച യോഗം വളരെ ശ്രദ്ധേയമായി. മാര്‍ക്കറ്റിംഗ് സെല്‍ ജില്ലാ ഡയറക്ടര്‍ ഫാ. തോമസ് വെങ്ങാന്തറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.കെ സെബാസ്റ്റ്യന്‍, ജോമോന്‍, പി.വി മാത്യു, ജെയ്സണ്‍, നെല്‍വിന്‍, ഫാ. ജെസ്റ്റിന്‍ മതിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033