പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം പുലിയിറങ്ങിയതായി സംശയം; കാല്‍പ്പാടുകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം നദിക്കരയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇന്നു രാവിലെ പമ്പാനദിയില്‍ മീന്‍പിടിക്കാനെത്തിയവരാണ് ചെളിയില്‍ പതിഞ്ഞ നിലയില്‍ കാല്‍പ്പാടുകള്‍ കണ്ടത്. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ സമീപം വലിയ കയത്തിനു അരികിലെ കരയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്‌. പുലിയുടെ കാല്‍പ്പാടുകള്‍ ആകാമെന്ന സംശയം വനം വകുപ്പ് അധികൃതരും പ്രകടിപ്പിച്ചു. കാടുകളിലെ വെള്ളം വറ്റിയതിനാലും കൂടുതല്‍ മൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്ന സ്ഥലത്ത് ഇരതേടി പുലി എത്തിയതാകാമെന്ന നിഗമനവും ഉണ്ട്.

കാട്ടാനയ്ക്കും കാട്ടുപന്നിക്കും കാട്ടുപോത്തിനും പിന്നാലെ പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കൂടി കണ്ടതോടെ ജനങ്ങള്‍ ഭയാശങ്കയിലാണ്. ശബരിമല വനത്തോടു ചേര്‍ന്ന ഇവിടെ നദി ജലസമൃദ്ധമായതിനാല്‍ വന്യ മൃഗങ്ങള്‍ നിത്യവും വെള്ളം കുടിക്കാനെത്തുന്നുണ്ട്. വെള്ളം കുടിക്കാനെത്തിയ ആനകള്‍ പലപ്പോഴും മറുകരയിലെ പരുവ ജനവാസ മേഖലയില്‍ എത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ പുലിയും ആഹാരം തേടി നദിയുടെ മറുകരയെത്തുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...