Saturday, May 11, 2024 8:19 am

സാന്റിയാഗൊ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

സാന്റിയാഗൊ : മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇപ്പോള്‍ മൃഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. സാന്റിയാഗൊ മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള 8 ഗൊറില്ലകള്‍ക്ക് ജനുവരി ആദ്യവാരം കൊറോണ വൈറസ് കണ്ടെത്തിയതായി മൃഗശാല അധികൃതര്‍ വെളിപ്പെടുത്തി. ഇതില്‍ രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്19 രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങള്‍ക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാല അധികൃതര്‍.

അല്പം ശ്വാസതടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതര്‍ പറയുന്നു. ഈ ഗൊറില്ലകളെ ക്വാറന്റീന്‍ ചെയ്‌തെന്ന്‌ മൃഗശാല എക്‌സി.ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ അറിയിച്ചു. മൃഗശാലയിലെ കോവിഡ് പോസിറ്റീവായ ജീവനക്കാരനില്‍ നിന്നായിരിക്കാം ഗൊറില്ലകള്‍ക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു. അമേരിക്കയില്‍ ആദ്യമായാണ് ഗൊറില്ലകളില്‍ കോവിഡ്19 സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് ബ്രോണ്‍സ് മൃഗശാലയിലെ ടൈഗറിനും കോവിഡ്19 സ്ഥിരീകരിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ല ; പരാമർശം വിവാദത്തിൽ ; മറുപടിയുമായി മോദി...

0
ന്യൂ ഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്ക്കെതിരെ കടുത്ത വിമ‍ർശനവുമായി പ്രധാനമന്ത്രി...

കൊച്ചിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം ഏഴുപേർ അറസ്റ്റിൽ

0
എറണാകുളം: കൊച്ചിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ. കൊച്ചി സിറ്റി പോലീസ്...

‘ അഞ്ചിടത്ത് മുറിവ് തലയ്ക്ക് പരിക്ക് ‘ ; പോളണ്ടിൽ മലയാളി യുവാവ് മരിച്ച...

0
തൃശ്ശൂർ: പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം....

വീടിനുള്ളിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
ന്യൂ ഡൽഹി: ഡൽഹിയിലെ ജംഗ്‌പുരയിൽ 63 കാരനായ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ...