ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ല ; പരാമർശം വിവാദത്തിൽ ; മറുപടിയുമായി മോദി ; കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്ക്കെതിരെ കടുത്ത വിമ‍ർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഗുജറാത്തിൽ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് റാലികളിൽ മറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസം​ഗം. പ്രസം​ഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുളള പരാമർശങ്ങളുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രം​ഗത്തെത്തുകയായിരുന്നു.

പ്രതിപക്ഷ നിരയിലെ ശിവസേനയും എൻസിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി ആവർത്തിച്ചു. ഇരു പാർട്ടികളും ഉടൻ കോൺ​ഗ്രസിൽ ലയിക്കുമെന്നും മോദി പരിഹസിച്ചു. സഞ്ജയ് റൗത്തിന്റെ ഔറംഗസീബ് പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി. ഭീഷണി പരമാർശവും വിദ്വേഷ ജനകമെന്നുമാണ് പരാതി. വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലീസ് റൗത്തിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്തെത്തി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നു. പേടി കൊണ്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ പോയത്. താൻ അമേഠിയിൽ ഒന്നും ചെയ്തില്ലെന്ന് ഒളിച്ചോടിയവർക്ക് പറയാൻ അവകാശമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസിന് പേടിയാണ്. കോൺഗ്രസും ഇന്ത്യ സഖ്യവും പൊളിയുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാന്നൂറിന് മുകളിൽ സീറ്റ് കിട്ടുമെന്നും മോദിയുടെ നാനൂറിൽ കേരളത്തിലെ സീറ്റുകളുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...