ഇ​ത​ര​ജി​ല്ല​യി​ലെ വ​ള്ള​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത് പോലീ​സ് ത​ട​ഞ്ഞു : ഗോ​ശ്രീ​പു​രം ഹാ​ര്‍ബ​റി​ല്‍ സംഘര്‍ഷാവസ്ഥ

For full experience, Download our mobile application:
Get it on Google Play

വൈ​പ്പി​ന്‍ : ഇ​ത​ര​ജി​ല്ല​യി​ലെ വ​ള്ള​ങ്ങ​ള്‍ ഗോ​ശ്രീ​പു​രം ഹാ​ര്‍ബ​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ കാ​ള​മു​ക്ക് ജം​ങ്​​ഷ​നി​ല്‍ സംഘർഷാവസ്ഥ. ക​ണ്ടെ​യ്ൻ​മെന്റ്​ സോ​ണു​ക​ളി​ലെ​യും അ​യ​ല്‍ജി​ല്ല​ക​ളി​ലെ​യും വ​ള്ള​ങ്ങ​ള്‍ ഗോ​ശ്രീ​പു​രം ഹാ​ര്‍ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് ഫി​ഷ​റീ​സ് വ​കു​പ്പ് ബു​ധ​നാ​ഴ്ച മു​ത​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ഫി​ഷ​റീ​സ് വ​കു​പ്പി​​ന്റെ ഉ​ത്ത​ര​വ​റി​യാ​തെ രാ​വി​ലെ ക​ട​ലി​ല്‍പോ​യ ചി​ല ഇ​ത​ര​ജി​ല്ല​യി​ലെ വ​ള്ള​ങ്ങ​ള്‍ മ​ത്സ്യ​വു​മാ​യി തി​രി​കെ വ​ന്ന​പ്പോ​ള്‍ പോലീ​സ് ത​ട​ഞ്ഞു. അ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. വ​ള്ളം അ​ടു​പ്പി​ക്കാ​നാ​വാ​തെ തൊ​ഴി​ലാ​ളി​ക​ള്‍ അ​ഴി​മു​ഖ​ത്ത് ഏ​റെ​നേ​രം കാ​ത്തു​നി​ന്നു. പി​ന്നീ​ട് വൈ​പ്പി​ന്‍ ഫി​ഷ​റീ​സ് സ്​​റ്റേ​ഷ​ന്‍ അ​സി. ഡ​യ​റ​ക്ട​ര്‍ പി. ​അ​നീ​ഷ് സ്ഥ​ല​ത്തെ​ത്തി ത​ര്‍ക്ക​മു​ന്ന​യി​ച്ച​വ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ക​യും മ​ത്സ്യം വി​ല്‍ക്കാ​ന്‍ താ​ൽ​ക്കാ​ലി​ക അ​നു​മ​തി ന​ല്‍കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ ഇ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന വ​ള്ള​ങ്ങ​ള്‍ക്ക് അ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ത​ലേ​ദി​വ​സം ഓ​ണ്‍ലൈ​ന്‍ വ​ഴി പാ​സെ​ടു​ത്ത്​ ന​മ്പ​ര്‍ സൂ​ക്ഷിക്കേ​ണ്ട​താ​ണ്. പാ​സ് ന​മ്പ​ര്‍ കൈ​വ​ശ​മി​ല്ലാ​ത്ത ഒ​രു മ​ത്സ്യ ബ​ന്ധ​ന​നൗ​ക​യെ​യും അ​ടു​പ്പി​ക്കി​ല്ല. തൊ​ഴി​ലാ​ളി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ളും കൈ​വ​ശം ക​രു​ത​ണം. ക​ച്ച​വ​ട​ക്കാ​രും കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച്​ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചി​ല വ​ള്ള​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​കാ​നൊ​രു​ങ്ങി​യ​പ്പോ​ള്‍ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​വ​രാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഹാ​ര്‍ബ​റി​ന്​ പു​റ​ത്തു​നി​ന്നു​ള്ള ഒ​രു വ​ള്ള​വും അ​ടു​ക്കാ​നും മ​ത്സ്യം വി​ല്‍ക്കാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ര്‍ശ​ന മു​ന്ന​റി​യി​പ്പും അ​സി. ഡ​യ​റ​ക്ട​ര്‍ ന​ല്‍കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ചെ​ല്ലാ​നം, മു​ന​മ്പം ഹാ​ര്‍ബ​റു​ക​ള്‍ തു​റ​ന്നു​ക​ഴി​ഞ്ഞാ​ല്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ പ​ര​മ്പ​രാ​ഗ​ത യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ള്‍ക്ക് മെ​ച്ച​പ്പെ​ട്ട തോ​തി​ല്‍ പൂ​വാ​ല​ന്‍ ചെ​മ്മീ​ന്‍ ല​ഭി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...