പത്തനംതിട്ടയിലും കുമ്പഴയിലും സ്ഥിതി ആശങ്കാജനകം ; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് കോവിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ക്വാറന്റിനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം എംഎസ്‌എഫ് നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. പൊതു പ്രവര്‍ത്തകര്‍ക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് ജില്ലാ ഭരണകൂടത്തെ വലച്ചിരിക്കുകയാണ്.

പത്തനംതിട്ട കുലശേഖരപതി സ്വദേശിയും കുമ്പഴ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ സിപിഎം നേതാവിന്റെ സമ്പര്‍ക്ക പട്ടികയും അതിവിപുലമാണ്. കഴിഞ്ഞ ആഴ്ച പത്തനംതിട്ടയില്‍ നടന്ന പാര്‍ട്ടി ഫ്രാക്ഷന്‍ മീറ്റിങ്ങില്‍ ഇയാള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും സാന്നിധ്യമുണ്ടായിരുന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ഒന്നിലധികം സമര പരിപാടികളിലും പങ്കെടുത്തു. ഈ പരിപാടികളിലെല്ലാം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. കുമ്പഴയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തു. കുമ്പഴയിലെ മത്സ്യ ഹോള്‍സെയില്‍ വ്യാപാരത്തിലും സജീവമായി ഇദ്ദേഹം ഉണ്ടായിരുന്നു. പനി തുടങ്ങിയ ആദ്യ നാളുകളില്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതോടെയാണ്  കോട്ടയം മെഡിക്കല്‍ കോളെജിലേക്ക്‌ മാറ്റിയത്. ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുന്നു എന്നാണ് വിവരം.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി നേതാവും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച സിപിഎം നേതാവും ഒന്നിച്ച്‌ ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തിരുന്നു. എംഎസ്‌എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആയിരത്തോളം ആളുകളാണുള്ളത്. പത്തനംതിട്ട മാര്‍ക്കറ്റിലെ കച്ചവടക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ നാലായി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് ഇന്നലെ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചിട്ടില്ല. പകരം നഗരസഭാ പരിധി പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സൊണാക്കി പ്രഖ്യാപിക്കുകയാണ്  ഉണ്ടായത്.  എം.എസ്‍.എഫ് നേതാവിന്റെ  രോഗ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയില്‍ ഇരിക്കുമ്പോഴാണ് മറ്റൊരു ഒരു പൊതു പ്രവര്‍ത്തകനുകൂടി രോഗം സ്ഥിരീകരിക്കുന്നത്. ഇരുവരുടെയും  സമ്പര്‍ക്ക പട്ടിക വളരെ വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയെന്നാണ് നിഗമനം.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങുകളിലും യു.ഡി.എഫ് സംഘടിപ്പിച്ച നിരവധി പൊതു പരിപാടികളിലും എം.എസ്‍.എഫ്  നേതാവ്  പങ്കെടുത്തു. ഈ പരിപാടികളില്‍ പങ്കെടുത്തവരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവരുണ്ട്. പത്തനംതിട്ടയിലെ മിക്കവാറും എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ എത്തിയിട്ടുണ്ട്. ഇയാളുടെ അച്ഛന്‍ നടത്തുന്ന റേഷന്‍ കടയില്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടാവുമെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കണക്കുക്കൂട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...