ഡോക്ടറെ കാണാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സന്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28 ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ബീച്ച് ആശുപത്രിയില്‍ ഒ പി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം മാധ്യമങ്ങൾ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഇങ്ങനെ
ഗവൺമെന്റ് ബീച്ച് ആശുപത്രിയിൽ ഒ പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേസെടുത്തത്. ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറും പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു. നവംബർ 28 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പുതിയ കെട്ടിടത്തിലേയ്ക്ക് ഒ പി ടിക്കറ്റ് കൗണ്ടർ മാറ്റണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറുടെ നിലപാട്. ഇപ്പോഴത്തെ കൗണ്ടറിൽ പുലർച്ചെ തുടങ്ങുന്ന ക്യൂ റോഡ് വരെ നീളാറുണ്ട്. പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയാൽ ഡോക്ടറെ കാണാൻ രോഗികൾക്ക് നടക്കേണ്ടി വരുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. ആറു കൗണ്ടറെങ്കിലും വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...