വഴിയോര കച്ചവടക്കാരന്‍റെ വണ്ടിയിൽ മൂത്രമൊഴിക്കുന്ന വീഡിയോ വൈറൽ ; രണ്ട് പോലീസുകാര്‍ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കാൺപുർ: വഴിയോര കച്ചവടക്കാരന്‍റെ വണ്ടിയിൽ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതോടെ രണ്ട് പോലീസുകാര്‍ക്ക് സസ്പെൻഷൻ. കാൺപുരിലാണ് സംഭവം. പോലീസുകാര്‍ വണ്ടിയില്‍ മൂത്രമൊഴിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയായിരുന്നു. ബുധനാഴ്ച കാൺപൂരിലെ സിവിൽ ലൈൻസ് ഏരിയയിൽ ഹേമന്ത് കുമാർ, ലോകേഷ് രാജ്പുത് എന്നീ രണ്ട് കോൺസ്റ്റബിൾമാർ സിവിൽ യൂണിഫോമിൽ ലഘുഭക്ഷണം കഴിക്കാൻ പോയതായിരുന്നു. മദ്യലഹരിയിലായിരുന്ന ലോകേഷും ഒരു കച്ചവടക്കാരനും തമ്മില്‍ വാക്ക് തർക്കമുണ്ടായി. ഹേമന്ത് നോക്കിനിൽക്കെ ലോകേഷ് കച്ചവടക്കാരന്‍റെ വണ്ടിയിൽ മൂത്രമൊഴിക്കുകയായിരുന്നു. മൂത്രമൊഴിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുമായും ലോകേഷും വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് ജനങ്ങളോട് മാപ്പ് പറഞ്ഞ് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും കോൺസ്റ്റബിൾമാർക്കെതിരെ നടപടിയെടുത്തില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തത്. നിലവിൽ ഡയൽ 112 ഡിപ്പാർട്ട്‌മെന്റിലെ രണ്ട് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് കാൺപുർ പോലീസിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ലഖൻ യാദവ് പറഞ്ഞു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് അനുസൃതമായി തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...