വ്യാജ ആധാര്‍ നിര്‍മിച്ച് ഫാന്‍സി നമ്പറിലുള്ള സിം കാര്‍ഡുകള്‍ കരസ്ഥമാക്കി മറിച്ചുവില്പന ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: അതിവിദഗ്ധമായി വ്യാജ ആധാര്‍ നിര്‍മിച്ച് ഫാന്‍സി നമ്പറിലുള്ള സിം കാര്‍ഡുകള്‍ കരസ്ഥമാക്കി മറിച്ചുവിറ്റ യുവാവിനെ വയനാട് സൈബര്‍ സെല്‍ പിടികൂടി. കണ്ണൂര്‍ സ്വദേശിയുടെ പേരില്‍ വ്യാജ ആധാര്‍ നിര്‍മിച്ച് ഇദ്ദേഹത്തിന്റെ പേരിലുള്ള ഫാന്‍സി സിം നമ്പര്‍ കരസ്ഥമാക്കി ലക്ഷങ്ങള്‍ വിലയിട്ട് മറിച്ചു വില്‍പ്പന നടത്തിയെന്ന കേസില്‍ കര്‍ണാടക ചിക്ക്ബെല്ലപ്പൂര്‍ സ്വദേശിയായ ഹാരിഷ് (27) ആണ് പിടിയിലായത്. കല്‍പ്പറ്റ ബി എസ് എന്‍ എല്‍ അധികൃതരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സിം കാര്‍ഡ് എടുക്കാന്‍ ആവശ്യമായ രേഖകളില്‍ കൃത്രിമം കാണിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് പ്രതിയുടെ ഫോട്ടോ ഇതില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് ഒറിജിനല്‍ എന്ന വ്യാജേന സമര്‍പ്പിച്ചാണ് കല്‍പ്പറ്റയിലെ ബി എസ് എന്‍ എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത്. പിന്നീട് ഈ സിം നമ്പര്‍ ജിയോ സര്‍വീസിലേക്ക് പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനായി വീണ്ടും മറ്റൊരു വ്യാജ ആധാര്‍ ഉണ്ടാക്കുകയായിരുന്നു.

പോര്‍ട്ട് പ്രോസസ് സ്ഥിരീകരണത്തിനായി മലപ്പുറം സ്വദേശിയുടെ പേരിലാണ് മറ്റൊരു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചത്. മഞ്ചേരിയിലെ ജിയോ പോയിന്റില്‍ നിന്നും കണ്ണൂര്‍ സ്വദേശിയുടെ പേരിലുണ്ടായിരുന്ന നമ്പറില്‍ തന്നെയാണ് ജിയോ സിം എടുത്തത്. സ്വന്തം പേരിലുള്ള സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ബി എസ് എന്‍ എല്‍ ഓഫീസില്‍ ബന്ധപ്പെട്ടതോടെ അധികൃതര്‍ പരിശോധന തുടങ്ങുകയായിരുന്നു. ബി എസ് എന്‍ എല്ലിന്റെ കല്‍പ്പറ്റ ഓഫിസിലേക്ക് അന്വേഷണമെത്തിയതോടെ തട്ടിപ്പ് നടന്നതായി വ്യക്തമാകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തവെ അനധികൃതമായി ഫാന്‍സി നമ്പറുകളിലുള്ള സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പ്രവൃത്തിക്കുന്നതായി മനസിലാക്കുകയും ഇത്തരം ഫാന്‍സി നമ്പറുകള്‍ വാങ്ങുന്നവരെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കുന്ന സിം കാര്‍ഡുകള്‍ ലക്ഷങ്ങള്‍ വിലയിട്ട് ഫാന്‍സി സിം മാര്‍ക്കറ്റില്‍ വില്‍ക്കുന്നതാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. സമാന രീതിയില്‍ മറ്റാരുടെയെങ്കിലും നമ്പറുകള്‍ പ്രതി തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ ഷജു ജോസഫ്, എ എസ് ഐ സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ സലാം, ഷുക്കൂര്‍, സിവില്‍ പോലീസ് ഓഫീസര്‍ റിജോ ഫെര്‍ണണ്ടസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ നിര്‍മിച്ച് ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡുകള്‍ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല പോലീസ് മേധാവി പദം സിങ് വ്യക്തമാക്കി. സ്വന്തം പേരിലുള്ള സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ ഉടന്‍ തന്നെ സര്‍വീസ് പ്രോവൈഡര്‍മാരുമായി ബന്ധപ്പെടണമെന്നും തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ സൈബര്‍ ടോള്‍ ഫ്രീ നമ്പരായ 1930 ലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ വീടിന് മേൽ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു

0
പൂഞ്ഞാർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിന് മേൽ മണ്ണ് വീണ്...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

0
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച്...

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...