ഗ്യാസ് കുറ്റിയില്‍ നിന്നും പാചക വാതകം ചോര്‍ന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു ; അപകടം വീട്ടമ്മ വെള്ളം തിളപ്പിക്കവെ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴയിൽ അടുക്കളയിൽ മാറ്റിവെച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായതെങ്കിലും തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13 -ാം വാർഡ് കച്ചേരി മുക്കിന് തെക്ക് പൊന്നാലയം വീട്ടിൽ ബിനുവിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. രാവിലെ 11 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പാചക വാതക വിതരണക്കാരനായ ബിനുവിന്‍റെ വീട്ടിൽ അടുക്കളക്ക് സമീപം മാറ്റിവെച്ചിരുന്ന ഗ്യാസ് കുറ്റിയിലെ പാചക വാതകമാണ് ചോർന്നത്. ഭാര്യ സ്മിത അടുക്കളയിൽ മറ്റൊരു ഗ്യാസ് സ്റ്റൗവിൽ വെള്ളം തിളപ്പിക്കുകയായിരുന്നു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ മൂന്നര വയസുള്ള കുട്ടിയുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്.

ഗ്യാസ് സ്റ്റൗവും കത്തിനശിച്ചു. മിക്സി, ജ്യൂസർ, കബോർഡ്, തുടങ്ങി അടുക്കള ഉപകരണങ്ങളും പാത്രങ്ങളും പൂർണമായി കത്തി നശിച്ചു. തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ നാലു യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ പൂർണമായും അണച്ചത്. തകഴി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അപകട സാധ്യതയില്ലാതാക്കിയത്. പാചക വാതകം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക സജ്ജീകരണമുള്ള വാഹനത്തിന്റെ സഹായത്തോടെയാണ് തീയണച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ അസ്വസ്ഥതയുണ്ടായ വീട്ടുടമ ബിനു ചികിത്സ തേടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...