ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി കിട്ടി ; രസീത് കണ്ട് യുവാവ് ഞെട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റികിട്ടിയ യുവാവ് ഇ ചെല്ലാൻ രസീത് കണ്ട് ഞെട്ടി. നെല്ലിമുകൾ സ്വദേശി അരുൺ സുദർശനനാണ് വിചിത്രമായ ചെല്ലാൻ രസീത് കിട്ടിയത്. അരുൺ സുദർശനന് കിട്ടിയ ചെല്ലാൻ രസീത് കണ്ടാൽ പസഫിക് സമുദ്രത്തിലെ കുറിൽ ദ്വീപുകൾ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തോന്നിപ്പോകും. ചൊവ്വാഴ്ച വൈകുന്നേരമാണ് അരുണും ഭാര്യ അശ്വതിയും മകനും നെല്ലിമുകൾ ഭാഗത്ത് കൂടി സ്കൂട്ടറിൽ യാത്ര ചെയ്തത്. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. നെല്ലിമുഗൾ ജംഗ്ഷനിലുണ്ടായിരുന്ന അടൂർ പോലീസ് നിയമ ലംഘനം കണ്ടയുടൻ വാഹനത്തിന്റെ ഫോട്ടോ എടുത്തു, ഇ പരിവാഹൻ സൈറ്റിൽ അപ്പ് ലോഡ് ചെയ്തു.

തൊട്ടടുത്ത ദിവസം 500 രൂപ പെറ്റി അടയ്ക്കണമെന്ന സന്ദേശവും ഈ ചെല്ലാനും അരുണിന് കിട്ടി. രസീത് വായിച്ചു നോക്കിയപ്പോഴാണ് നിയമലംഘനം സ്ഥലം കുറിപ്പിൽ ദ്വീപ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. റഷ്യയും ജപ്പാനും തമ്മിൽ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് കുറീൽ ദ്വീപുകൾ. അരുണിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന ഭാര്യ അശ്വതിക്കും ചെല്ലാൻ രസീത് കണ്ട് അത്ഭുതം. വെബ്ബ്സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തപ്പോൾ ജിപിഎസ് സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് സ്ഥലം മാറാൻ കാരണമെന്നാണ് അടൂർ പോലീസിന്റെ വിശദീകരണം.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...