തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് നടനും ബിജെപി നോതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ഒരു വോട്ടിനെങ്കിലും താന്‍ ജയിക്കും. ജനങ്ങളുടെ പള്‍സ് എന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ ഒരു തൃശൂരിനെയാണ് കാണാനിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ വലിയ പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വവും പങ്കുവെക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശൂരില്‍ സഹകാരി സംരക്ഷണ പദയാത്രയടക്കം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സുരേഷ് ഗോപിയുമായിരുന്നു പദയാത്രയുടെ മുന്‍നിരയില്‍. ഈ ഇടപെടലുകളിലെല്ലാം താന്‍ രാഷ്ട്രീയം കാണുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.