ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം ; വിചാരണ വൈകുന്നു – ആശങ്കയോടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം. ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ദിനമായാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ഇന്ന് ആചരിക്കുന്നത്. 19 പേര്‍ അറസ്റ്റിലായെങ്കിലും കേസിലെ വിചാരണ വൈകുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. നാല് വര്‍ഷം മുമ്പ് സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമസ്വാതന്ത്രത്തെ തോക്കിന്‍മുനയിലാക്കി രാജരാജേശ്വരി നഗറിലെ വീട്ടില്‍ വെടിയൊച്ചകള്‍ ഉയര്‍ന്നത്. ലങ്കേഷ് പത്രിക ഓഫീസില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഗൗരി ലങ്കേഷിന്റെ കഴുത്തിലും നെഞ്ചിലും തലയ്ക്കും വെടിയേറ്റു. രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. 19 പേര്‍ പിടിയിലായെങ്കിലും വിചാരണനടപടി നീളുകയാണ്.

തീവ്രഹിന്ദുത്വസംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗിക്കും പിന്നാലെയായിരുന്നു ഗൗലി ലങ്കേഷിന്റെ കൊലപാതകവും. ലങ്കേഷ് പത്രികയിലെ ഗൗരിയുടെ എഴുത്ത് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ബൈക്കിലെത്തി വെടിയുതിര്‍ത്ത പരുശുറാം വാഗമോറെ അടക്കം 19 പേര്‍ അറസ്റ്റിലായെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായ്കിനെ സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തില്‍ നിന്ന് കര്‍ണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സഹോദരി കവിതാ ലങ്കേഷ് നല്‍കിയ ഹര്‍ജി ഈ മാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും.

പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്ക് അപ്പുറം കോടതിയില്‍ നിന്നുള്ള നീതി വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബം. വിചാരണ നടപടികള്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സഹോദരി കവിതാ ലങ്കേഷ് പറഞ്ഞു. പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയ മോഹന്‍ നായ്ക്കിനെ സംഘടിത കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് കവിത ലങ്കേഷ് വ്യക്തമാക്കി. സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്ത് അഭിപ്രായസ്വാതന്ത്രം ഇല്ലാതാവുകയാണെന്നും കവിത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...