ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾ ; കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങൾ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദ്ദേശം. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദ്ദേശം.

കേസിന്റെ യാതൊരു മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെയാണു കോടതി കേന്ദ്രത്തോടു വിശദീകരണം തേടിയത്. ഇതിനു കൂടുതൽ സമയം ആവശ്യമുണ്ടെന്നു കേന്ദ്ര സർക്കാരിനു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടത്. ‌അതേസമയം ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

0
അടൂര്‍ : അടൂര്‍ വടക്കടത്ത്കാവില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു....

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...