പരുമല : ആത്മീയ കാര്യങ്ങളില്‍ ചെറുപ്പം മുതല്‍ താല്‍പ്പര്യം കാണിച്ചിരുന്ന പരിശുദ്ധ കാതോലിക്ക ബാവ സഭയെ സമര്‍ഥമായി മുന്നോട്ടു നയിച്ച വ്യക്തിയായിരുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഭൗതികശരീരം പൊതു ദര്‍ശനത്തിന് വെച്ചിരുന്ന പരുമല പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കാതോലിക ബാവയുടെ വിയോഗത്തില്‍ ദു:ഖിക്കുന്ന എല്ലാരുടെയും വേദനയില്‍ ആത്മാര്‍ഥമായി പങ്ക് ചേരുന്നു. അനുഗ്രഹീതനായ അദ്ദേഹത്തോടുള്ള ആദരവ് ബഹുമാനത്തോടെ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അനുകമ്പ പൂര്‍വമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.