ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കേരളത്തിൽ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പരാമർശം. കേന്ദ്രം വലിയ രീതിയിൽ അവഗണിച്ചിട്ടും നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിനോടുള്ള അതി​ഗുരുതരമായ കേന്ദ്ര അവ​ഗണനയെക്കുറിച്ചുള്ള എതിർപ്പ് ബജറ്റിൽ രേഖപെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലമാരയിൽ ഒളിച്ചിരുന്ന കാമുകന് ബന്ധുക്കളുടെ ക്രൂരമർദ്ദനം; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും പരുക്ക്

0
ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും...

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം....

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ...

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. നാളെ മുതൽ നാല്...