എസി കനാലിന്റെ മലിനീകരണത്തിന് പരിഹാരമായി “യന്ത്രമത്സ്യം” – ചങ്ങനാശേരിയിലെ അധ്യാപിക സിസ്റ്റർ ദീപ്തി മരിയയുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: എസി കനാലിന്റെ മലിനീകരണത്തിന് പരിഹാരമായി “യന്ത്രമത്സ്യം”,  ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ ബയോളജി അധ്യാപിക സിസ്റ്റർ ദീപ്തി മരിയയുടെ വേറിട്ട കണ്ടുപിടുത്തം ചര്‍ച്ചയാവുകയാണ്. ആലപ്പുഴ – ചങ്ങനാശ്ശേരി ജലപാത മാലിന്യത്തില്‍ വീര്‍പ്പുമുട്ടുകയാണ്. സമീപ പ്രദേശങ്ങളിലെ മാലിന്യങ്ങളെല്ലാം ഒഴുകി എത്തുന്നത് പുരാതനമായ ഈ കനാലിലേക്കാണ്. ചങ്ങനാശ്ശേരി മനയ്ക്കച്ചിറ ഭാഗത്താണ് കനാലിൽ മാലിന്യം ഏറ്റവും കൂടുതൽ അടിയുന്നത്. കണ്ണുകൊണ്ട് കാണാൻ കഴിയാത്തത്ര ചെറിയ മൈക്രോപ്ലാസ്റ്റിക്’ (Microplastics) കണികകളാണ് വില്ലൻ. ഇതിനെ നീക്കം ചെയ്യാൻ റോബോട്ടിക് ഫിഷ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ് സിസ്റ്റർ ദീപ്തി മരിയ.

വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചിട്ടുള്ള ഈ മാതൃക സെൻസർ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. വെള്ളത്തിലൂടെ നീങ്ങി മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളെ ഇത് വലിച്ചെടുക്കും. എംജി സർവകലാശാലയുടെ എൻവയൺമെന്റൽ സയൻസ് ലാബിൽ നടത്തിയ ഈ ഗവേഷണത്തിന് വൻ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന ശാസ്ത്രമേളയിൽ റിസർച്ച് പ്രോജക്ടിൽ മൂന്നാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ (South Indian Science Fair) പ്രത്യേക ജൂറി അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ് സിസ്റ്റർ ദീപ്തി മരിയയും യന്ത്രമത്സ്യവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...