സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡോക്ടര്‍ നിയമനം
പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍/ ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ് ടിസിഎംസി) സെപ്റ്റംബര്‍ 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642. ഇ-മെയില്‍ : [email protected]

കേരളോത്സവം
കോഴഞ്ചേരി പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ നടക്കും. സെപ്റ്റംബര്‍ 24 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ സമര്‍പ്പിക്കാം. http://keralotsavam.com/register വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ, ആധാര്‍, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 2025 സെപ്റ്റംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവര്‍ക്കും 40 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 9496762655.

ട്രൈസ്‌കൂട്ടര്‍ വിതരണം
ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് (ലോക്കൊമോട്ടോര്‍ ഡിസബിലിറ്റി) സൈഡ് വീല്‍ ഘടിപ്പിച്ച ട്രൈസ്‌കൂട്ടര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168. ഫോണ്‍: 04682325168, 8281999004.

വയര്‍മാന്‍ പരീക്ഷ വിജയികള്‍ക്ക് ഏകദിന പരിശീലനം
2024 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സെപ്റ്റംബര്‍ 30 രാവിലെ 10 മുതല്‍ പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഏകദിന പരിശീലനം നടത്തും. ഫോണ്‍ : 0468 2223123. ഇ-മെയില്‍ : [email protected]

റാങ്ക് പട്ടിക ഇല്ലാതായി
ജില്ലയിലെ ആരോഗ്യ വകുപ്പ് / മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ 2023 ജൂലൈ 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക ഇല്ലാതായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആംഗ്യഭാഷ ബോധവല്‍ക്കരണക്ലാസ്
പത്തനംതിട്ട ഡെഫ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ആംഗ്യഭാഷാ വാരാചാരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആംഗ്യഭാഷ ബോധവല്‍ക്കരണം സംബന്ധിച്ച ക്ലാസ് സെപ്റ്റംബര്‍ 23 രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പേവിഷബാധ നിര്‍മാര്‍ജന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ മൃഗസംരക്ഷണ വകുപ്പും മിഷന്‍ റാബിസ് എന്‍.ജി.ഒയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പേവിഷബാധ നിര്‍മാര്‍ജന ബോധവല്‍ക്കരണ സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം വടശേരിക്കര സര്‍ക്കാര്‍ ന്യൂ യുപിഎസ് സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. മിഷന്‍ റാബിസ് എഡ്യൂക്കേഷന്‍ ഓഫീസര്‍ പ്രവീണ്‍ പി. രാജ് സെമിനാര്‍ അവതരിപ്പിച്ചു. ജില്ലയിലെ സര്‍ക്കാര്‍ യുപി സ്‌കൂളുകളില്‍ 2025 നവംബര്‍ 30 നുള്ളില്‍ ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പേവിഷബാധ നിര്‍മാര്‍ജന ബോധവല്‍കരണം സംഘടിപ്പിക്കും.

അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിന് തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...