സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 15. യോഗ്യത പ്ലസ്ടു അഥവാ തത്തുല്യം. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം-33. ഫോണ്‍ : 9846033001, 0471 2570471.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 17. 12-ാം ക്ലാസ്സ് ആണ് യോഗ്യത. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രായോഗിക പരിശീലനം എന്നിവ ലഭിക്കും. ഫോണ്‍ : 0471 2570471, 9846033009.

ടെന്‍ഡര്‍
മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്‍റെ പരിധിയില്‍ വരുന്ന ഏഴ് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 29 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9656894481.

വാഹനം ആവശ്യമുണ്ട്
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ നിരീക്ഷണത്തിനും നിര്‍വഹണത്തിനുമായി റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ജില്ലയിലെ വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. അവസാന തീയതി ഓഗസ്റ്റ് 29 വൈകിട്ട് മൂന്ന്. ഫോണ്‍ : 04735 221044.

ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനത്തിന് ഓഗസ്റ്റ് 21 വൈകിട്ട് അഞ്ചുവരെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സര്‍ക്കാര്‍ ഫീസ് സഹിതം ഹാജരാകണം. പ്രായപരിധി ബാധകമല്ല. വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ : 0468 2259952, 9496366325.

കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍റ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സി.സി.ടി.വി, ഡി.സി.എ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ എന്ന വിലാസത്തിലോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ : 9526229998.

ഗവേഷണ പഠനം
‘റിസര്‍ച്ച് സ്റ്റഡി പ്രൊപ്പോസല്‍ ഓണ്‍ ഇംപ്ലിമെന്‍റെഷന്‍ സ്റ്റാറ്റസ് ഓഫ് ആര്‍.പി.ഡബ്ല്യു.ഡി ആക്ട് 2016’ പഠനം നടത്തുന്നതിന് സര്‍വകലാശാലകള്‍, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് 20 ന് മുമ്പ് സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്‍ അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2306040.

അപേക്ഷ ക്ഷണിച്ചു
പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. വാര്‍ഡ് അംഗങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18. ഫോണ്‍ : 04682 242215, 2240175.

വനിത കമ്മീഷന്‍ സിറ്റിംഗ് ഓഗസ്റ്റ് 17 ന്
വനിത കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് ഓഗസ്റ്റ് 17 ന് തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിംഗില്‍ പുതിയ പരാതികളും സ്വീകരിക്കും.

അതിഥി അധ്യാപക നിയമനം
വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഒന്നാം ക്ലാസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് പട്ടിക, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 19 രാവിലെ 10 ന് കോളേജ് കാര്യാലയത്തില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.

ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റി
റാന്നി ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റി മീറ്റിങ് ഓഗസ്റ്റ് 19 വൈകിട്ട് മൂന്നിന് റാന്നി പി.ജെ.ടി ഹാളില്‍ ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...