പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍ ട്രെയിനുകളില്‍ ജെന്‍സിക്കും ജെന്‍ ആല്‍ഫയ്ക്കും പ്രത്യേക കോച്ച് വേണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ബിജെപി കൗണ്‍സിലര്‍. ബിഎംസി ബിജെപി കൗണ്‍സിലര്‍ തേജസ്വി അഭിഷേക് ഘോസാല്‍ക്കര്‍ ആണ് മന്ത്രി അശ്വനി വൈഷ്ണവിന് കത്തയിച്ചിരിക്കുന്നത്.ചര്‍ച്ച്ഗേറ്റ്-ദഹാനു, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനൽ ഡോംബിവ്ലി/അസംഗാവ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍, രാവിലെ 5 മുതല്‍ 11 വരെ മൂന്ന് കോച്ചുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തവ ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഘോസല്‍ക്കര്‍ വൈഷ്ണവിന് കത്തെഴുതിയിരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ സബര്‍ബന്‍ റെയില്‍വേ ശൃംഖലയിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശം കൊണ്ടുവന്നതെന്ന് ഘോസല്‍ക്കര്‍ പറഞ്ഞു.ഈ ആവശ്യത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, താനും വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സമാനമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഘോസല്‍ക്കര്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈ അനുഭവം നേരിട്ടയാളാണ് ഞാന്‍. ഇപ്പോള്‍ ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇതേക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നു എന്ന് അവര്‍ കുറിച്ചു.

സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഈ പ്രശ്‌നം ഇപ്പോഴും ബാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ മുംബൈയ്ക്കായി മന്ത്രി സ്വീകരിച്ച മികച്ച നടപടികളെ തങ്ങള്‍ അഭിനന്ദിക്കുന്നു. എങ്കിലും, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഇത്തരം സംവിധാനങ്ങളൊന്നും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവിശക്തികളായ വിദ്യാര്‍ത്ഥികള്‍ക്കായി ഇതുവരെ പ്രത്യേക സംവരണ സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിയുമായി പോകുന്നതെന്നും അവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...