പാർലമെന്ററി മര്യാദകൾ പാലിച്ചില്ല : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തന്റെ പ്രസംഗത്തിലുടനീളം 59 തവണ കോൺഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രിയുടെ നടപടി ലജ്ജാകരവും പക്ഷപാതപരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗങ്ങൾ ദേശീയ ഐക്യം ലക്ഷ്യമിട്ടുള്ളതാകണമെന്നും എന്നാൽ മോദി സങ്കുചിതമായ രാഷ്ട്രീയ താൽപ്പര്യങ്ങളാണ് പ്രകടിപ്പിച്ചതെന്നും കെ.സി. വേണുഗോപാൽ നോട്ടീസിൽ പറഞ്ഞു. പാർലമെന്റിലെ വോട്ടിംഗ് നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ വിശദീകരണങ്ങൾ സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദവിയുടെ അന്തസ്സിന് ചേരാത്ത രീതിയിലാണ് മോദി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-ഡിഎംകെ സഖ്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും വേണുഗോപാൽ മറുപടി നൽകി. ഇരു പാർട്ടികൾക്കുമിടയിലുള്ളത് ദൃഢമായ ചരിത്രപരമായ ബന്ധമാണെന്നും ആശയപരമായ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവായ പ്രശ്നങ്ങളിൽ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണ്ണയം പോലുള്ള സുപ്രധാന വിഷയങ്ങളിൽ ഈ സഖ്യത്തിന്റെ ഐക്യം ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...