സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അതിഥി അധ്യാപക നിയമനം
അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ അതിഥി അധ്യാപക (കൊമേഴ്‌സ്) തസ്തികയില്‍ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് ഹയര്‍ സെക്കന്‍ഡറി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  9895255427.

ടെന്‍ഡര്‍
റാന്നി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് അംഗീകൃത എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 24 മണിക്കൂര്‍ ഡ്യൂട്ടിക്കായി എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റുകളിലായിരിക്കും ജീവനക്കാരെ നിയമിക്കുന്നത്. അവസാന തീയതി സെപ്റ്റംബര്‍ രണ്ട് രാവിലെ 11. വിവരങ്ങള്‍ക്ക് ആശുപത്രി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  9188522990.

സര്‍ട്ടിഫിക്കറ്റ് ഇന്‍ റിസര്‍ച്ച് മെത്തഡോളജി ആന്റ് ഡേറ്റാ അനാലിസിസ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ റിസര്‍ച്ച് മെത്തഡോളജി ആന്റ് ഡേറ്റാ അനാലിസിസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി ക്രമീകരിക്കും. ഓഗസ്റ്റ് 31 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 33. ഫോണ്‍  04712 325101, 8281114464, 7624962294.

ഗതാഗത നിരോധനം
കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ ടാറിങ് ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 21 മുതല്‍ മൂന്ന് ദിവസത്തേക്ക് ആനകുത്തി മുതല്‍ വട്ടമണ്‍ വരെയുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിരിക്കുന്നു. പയ്യനാമണ്‍  – കുപ്പക്കര – വട്ടമണ്‍ റോഡ് വഴി വാഹനങ്ങള്‍ പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രവേശനം
മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ യു.ജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി.സി.എ, ബി.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം ബി.ഐ.എസ്, ബി.കോം ഫിനാന്‍സ്, ബി.കോം ടാക്‌സേഷന്‍, ബി.ബി.എ കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍  8547005046, 0479 2304494.

സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സി.സി.ടി.വി, സെക്യൂരിറ്റി അലാറം, ഫയര്‍ അലാറം, സ്‌മോക്ക് ഡിറ്റക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസസിന്റെ 14 ദിവസത്തെ സൗജന്യ പരിശീലനം ഓഗസ്റ്റ് 31 ന് ആരംഭിക്കുന്നു. പ്രായപരിധി 18-49. പ്രവേശനത്തിന് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  0468 2992293, 0468 2270243, 8330010232.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...