സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വയോജന കമ്മീഷന്‍ സിറ്റിംഗ്
വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്തംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വയോജന പുനഃരധിവാസം സാധ്യമാക്കുന്നതിനും വയോജനങ്ങളില്‍ നിന്ന് പരാതി കേള്‍ക്കുന്നതിനും നേരിട്ട് സ്വീകരിക്കുന്നതിനുമാണ് സിറ്റിംഗ്.

ബഡ്സ് ആന്‍റ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ കുക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്സ് ആന്‍റ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് പത്താംതരം യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04734 246031.

അറ്റന്‍ഡര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ (ഹോമിയോ) അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എല്‍.സി / തത്തുല്യം, ഹോമിയോ മെഡിസിന്‍ കൈകാര്യം/വിതരണം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ആശുപത്രി അല്ലെങ്കില്‍ എ ക്ലാസ് രജിസ്ട്രേഷന്‍ ഉള്ള ഡോക്ടറുടെ കീഴില്‍ പ്രൈവറ്റ് ഡിസ്പെന്‍സറി/ആശുപത്രിയില്‍ മരുന്ന് വിതരണ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41 ( സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള ഇളവ് ബാധകം). സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04734 246031.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....