സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫയല്‍ അദാലത്ത്
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മേഖലാതല ഫയല്‍ അദാലത്ത് സെപ്റ്റംബര്‍ 14 ന് കോട്ടയം സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ 2025-26 വര്‍ഷം വരെ നടത്തിയ നിയമനങ്ങളില്‍ ഇനിയും അംഗീകാരം ലഭിക്കാതെ തുടരുന്ന നിയമനാംഗീകാര ഫയലുകള്‍, പെന്‍ഷന്‍, ഓഡിറ്റ്, തസ്തിക നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ [email protected] എന്ന ഇ മെയില്‍ മുഖേനയോ സെപ്റ്റംബര്‍ 9 ന് ലഭ്യമാക്കണം.

എം.ബി.എ അഭിമുഖം
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റില്‍ എം.ബി.എ (ഫുള്‍ടൈം) 2026-28 ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 10 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ ആറന്മുള പഞ്ചായത്ത് സാംസ്‌ക്കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമാണ് യോഗ്യത. ഫോണ്‍ –  7907375755, 8547618290.

സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ ഷോപ്പ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്‍റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക്‌ ഷോപ്പ് സെപ്റ്റംബര്‍ 10 വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  9495642722, 9072592412.

മത്സ്യ കുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ആസാം വാള, കാര്‍പ്പ്, തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ ഇനം മല്‍സ്യ കുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും സെപ്റ്റംബര്‍ 10 ന് രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍  0468 2214589, 9995398627, 9526378475, 8943472882.

സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പുതിയതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. ഫോണ്‍  9446661515, 9656597062.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി, കോന്നി താലൂക്കുകള്‍ പരിസ്ഥിതിലോല പ്രദേശമാക്കരുത് : ജനകീയ കർഷക സമിതി

0
റാന്നി : റാന്നി, കോന്നി താലൂക്കുകളിലെ പഞ്ചായത്തുകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കരുതെന്ന്...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...