സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അധ്യാപക നിയമനം
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്. എസ്. എ. ഹിന്ദി, എച്ച്. എസ്. എ നാച്ചുറല്‍ സയന്‍സ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി നിയമനത്തിനുളള യോഗ്യത വേണം. സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി – 689 672 വിലാസത്തില്‍ [email protected] ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ – 04735 227703.

കോഷന്‍ ഡെപ്പോസിറ്റ് വിതരണം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2020 ദ്വിവത്സര ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി, ഫോണ്‍ നമ്പര്‍ എന്നിവ മാര്‍ച്ച് 13 നകം ഐ.ടി.ഐയില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0468-2258710.

ഗതാഗത നിയന്ത്രണം
റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇടക്കെപടി മുതല്‍ വലിയകാവ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിരോധനം
കൊടുമണ്‍ അങ്ങാടിക്കല്‍ റോഡിലെ കുളത്തിനാല്‍ പാലം പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊടുമണ്‍ – ഒറ്റത്തേക്ക് വഴിയും കുളത്തിനാല്‍ റോഡ് വഴിയും വാഹനം പോകണം.

ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ – 0469 2602494.

മസ്റ്ററിംഗ്
കോഴഞ്ചേരി താലൂക്കില്‍ ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറ്റുന്നതിന് ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ 402 എണ്ണം തരം മാറ്റി. തരം മാറ്റപെട്ട കാര്‍ഡിലെ എല്ലാ അംഗങ്ങളും റേഷന്‍ കടയിലെത്തി അടിയന്തിരമായി മസ്റ്ററിംഗ് ചെയ്യണമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2222212.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....

ക്രൗഡ് ഫണ്ടിങ്ങ് ഫലപ്രദം ; മലപ്പുറത്ത് പോയപ്പോൾ ഒരുപാട് പേർ പദ്ധതിക്ക് പണം മുടക്കാൻ...

0
തിരുവനന്തപുരം: അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ്...

ബിജെപിയിൽ ഫണ്ട് തട്ടിപ്പ് പുകയുന്നു ; നിർണായക നീക്കം ; 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം...

ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം...