സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, മറ്റ് പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുളള 60 വയസില്‍ താഴെ പ്രായമുളള സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ / പൊതുമേഖല ജീവനക്കാരില്‍ നിന്ന് വിവിധ വായ്പയ്ക്കായി (ഭവന പുനരുദ്ധാരണ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിവരത്തിനും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുളള കോര്‍പ്പറേഷന്റെ ജില്ല ഓഫീസിനെ സമീപിക്കണം. ഫോണ്‍ – 0468 2226111, 2272111.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994449314

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ വിത്ത് ഉല്‍പ്പാദനം, കൂണ്‍ വളര്‍ത്തല്‍, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം എന്നിവ ആരംഭിക്കുന്നു. പ്രായപരിധി 18 – 49. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് ഫോട്ടോ എന്നിവയുമായി എത്തണം. ഫോണ്‍ – 0468 2270243, 04682992293.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്റ് സ്റ്റിച്ചിങ് വിത്ത് നൈറ്റി കട്ടിങ് ആന്‍ഡ് സ്റ്റിച്ചിംഗ് എന്നിവയുടെ പരിശീലനത്തില്‍ സീറ്റ് ഒഴിവുണ്ട്. ഏപ്രില്‍ 17 രാവിലെ 10 ന് മുമ്പ് എത്തണം. 18 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍ – 0468 2270243, 04682992293, 8330010232.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....