സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
അടൂര്‍ താലൂക്കില്‍ പന്തളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 01 ല്‍ 17603 നമ്പര്‍ തണ്ടപേരില്‍ റീസര്‍വേ നമ്പര്‍ 576/7 ല്‍പെട്ട 01.80 ആര്‍ സ്ഥലം കോടതി പിഴ ഇനത്തിലുളള തുക ഈടാക്കുന്നതിന് മേയ് ആറിന് രാവിലെ 11.30 ന് പന്തളം വില്ലേജ് ഓഫീസില്‍ അടൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍ – 04734 224826.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 312/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി പത്തനംതിട്ട ജില്ല പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2222665.

പി എസ് സി അറിയിപ്പ്
കേരള എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (പാര്‍ട്ട് രണ്ട് – ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 565/2025) തസ്തികയുടെ ഗസറ്റ് വിജ്ഞാപനത്തിന് ഉദ്യോഗാര്‍ഥിയെ ലഭ്യമായില്ലെന്ന് പത്തനംതിട്ട ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2222665.

ശില്‍പശാല
കുന്നന്താനം കിന്‍ഫ്ര കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ദ്വിദിന സൗജന്യ പ്ലേസ്‌മെന്റ് ഗ്രൂമിംഗ് ശില്‍പശാല ഏപ്രില്‍ 25, 26 തീയതികളില്‍ നടക്കും. പ്ലസ് ടു, ബിരുദം, പി.ജി, ഡിപ്ലോമ, ഐടിഐ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അവസാന തീയതി ഏപ്രില്‍ 24. ഫോണ്‍ – 9495999688.

ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്ന് സ്‌കുള്‍ പാഠപുസ്തകങ്ങള്‍ സ്‌കുള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു മെട്രിക്ക് ടണ്‍, 12 മെട്രിക്ക് ടണ്‍, 23 മെട്രിക്ക് ടണ്‍, 35 മെട്രിക്ക് ടണ്‍ ശേഷിയുള്ള വാഹനങ്ങള്‍ അഭികാമ്യം. അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് മൂന്ന് വരെ. ഫോണ്‍ – 9645323437.

എംബിഎ അഭിമുഖം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2026-28 ബാച്ചിലേക്ക് പ്രവേശനത്തിന് ഏപ്രില്‍ 23 രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടക്കും. ഫോണ്‍ – 7907375755/ 8547618290. വെബ്സൈറ്റ് : www.kicma.ac.in

അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് / ബാലവാടികയിലേക്ക് പട്ടിക വര്‍ഗം വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അപേക്ഷ ഫോം സ്‌കൂളില്‍ ലഭ്യമാണ്. അവസാന തീയതി ഏപ്രില്‍ 26 വൈകിട്ട് നാല് വരെ. അപേക്ഷയോടൊപ്പം ജനന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, റെസിഡന്റ് പ്രൂഫ് / ആധാര്‍ എന്നിവ ഹാജരാക്കണം. ഫോണ്‍ – 0468 2256000.

സിഎംഎഫ്ആർഐയിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവ്
ബിംസ്റ്റെക്-ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്വർക്കിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടപ്പിലാക്കുന്ന അന്താരാഷ്ട്ര ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.cmfri.org.in.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....