സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഐ.എച്ച്.ആര്‍.ഡിയില്‍ ഇന്റേണ്‍ഷിപ്പ്
ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്കൊപ്പം ഇന്റേണ്‍ഷിപ്പിനും അവസരം. ധനുവച്ചപുരം മുതല്‍ മഞ്ചേശ്വരം വരെ ഉള്ള 44 ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകള്‍ക്ക് ഒപ്പം കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത എഴുപതോളം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുണ്ട്. നിര്‍മിത ബുദ്ധി, ഐ.ഒ.ടി, മെഷീന്‍ ലേണിങ് മുതല്‍ കണ്ടന്റ് റൈറ്റിംഗ്, എക്‌സിക്യൂട്ടീവ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ 117 വിഷയങ്ങളിലാണ് വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തില്‍ ഊന്നിയുള്ള ഇന്റേണ്‍ഷിപ്പ്. 114 കോളജുകളിലും രണ്ട് മോഡല്‍ ഫിനിഷിംഗ് സ്‌കൂളുകളിലും ആയി ഏകദേശം 12000 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതായി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചു.

ഐ.എച്ച്.ആര്‍.ഡി : 11-ാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതല്‍ http://thss.ihrd.ac.in വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈന്‍ ആയും അതാത് സ്‌കൂളുകളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച് ആണ്. രജിസ്‌ട്രേഷന്‍ ഫീസ് 115 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 60 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനെയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം ഫീസ് അടച്ചതിന്റെ വിശദവിവരം thss.ihrd.ac.in ലിങ്കില്‍ നല്‍കണം. ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പല്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888, 8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-232899, 8547005011/9744251846), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ http://ihrd.ac.in ലഭിക്കും. ഫോണ്‍: 9447242722.

ഐ.എച്ച്.ആര്‍.ഡി : വിവിധ കോഴ്‌സുകളില്‍ മേഴ്‌സി ചാന്‍സ് പരീക്ഷ
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ 2010-2011 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളുടെ മേഴ്‌സി ചാന്‍സ് പരീക്ഷ ജൂണില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ മെയ് 11 വരെ പിഴ കൂടാതെയും മെയ് 15 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ മെയ് മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് http://www.ihrd.ac.in സന്ദര്‍ശിക്കണം.

ദേശീയ ട്രസ്റ്റ് ഹിയറിംഗ് മെയ് എട്ടിന്
ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗ് മെയ് എട്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...