സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മെയ് 20 ന്
നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മെയ് 20 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ദര്‍ഘാസ്
കോയിപ്രം ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 28. ഫോണ്‍ – 9188959671.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല വൈഡബ്ല്യൂസിഎ യില്‍ നടക്കുന്ന 12 ദിവസത്തെ കേക്ക്, ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഫാസ്റ്റ് ഫുഡ് പരിശീലനം ജൂണ്‍ രണ്ടിന് ആരംഭിക്കുന്നു. പ്രായപരിധി 18 – 49. ഫോണ്‍ – 8281348950, 8330010232, 0468 2270243, 0468 2992293.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994926081.

അഭിമുഖം
കല്ലൂപ്പാറ തുരുത്തിക്കാട് ചെങ്ങരൂര്‍ വെറ്ററിനറി സബ് സെന്ററുകളിലേക്ക് കാഷ്വല്‍ സ്വീപ്പര്‍മാരെ ആവശ്യമുണ്ട്. കുടുംബശ്രീ അംഗങ്ങളായ കല്ലൂപ്പാറ പഞ്ചായത്ത് സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മെയ് 19 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-50. ഫോണ്‍ – 0469 2677237.

വിമുക്ത ഭടന്മാര്‍ക്ക് സിറ്റിംഗ് മെയ് 16ന്
പത്തനംതിട്ട ജില്ല സൈനിക ക്ഷേമ ഓഫീസില്‍ വിമുക്ത ഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭിക്കുന്നതിന് മെയ് 16 ന് രാവിലെ 11 മുതല്‍ സിറ്റിംഗ് ഉണ്ടായിരിക്കും. ഫോണ്‍ – 0468 2961104

പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി – 2026 ജനുവരി ഒന്നിന് 18നും 30നുമിടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷ ഇളവ് അനുവദിക്കും. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മന്റ്. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 28-ന് വൈകിട്ട് അഞ്ചിന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നേരിട്ടോ /തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2362036.

ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് തറ നിരപ്പാക്കിയപ്പോള്‍ അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് ലേലം ചെയ്യും. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനുളളില്‍ സ്വന്തം ചെലവില്‍ മണ്ണ് നീക്കം ചെയ്യണം. ഫോണ്‍ – 0473 4224827

ക്ലര്‍ക്ക് നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആറുമാസത്തെ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖ സഹിതം അപേക്ഷിക്കണം. അവസാന തീയതി മെയ് 23. ഫോണ്‍ – 0473 4240637.

പുനര്‍ ലേലം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ അംഗീകൃത കശാപ്പുശാലയില്‍ കശാപ്പ് ചെയ്ത മാട്ടിറച്ചി വാങ്ങി ശാലോംപുരം, മങ്ങാട്, കുറുമ്പകര, ഇരുപത്തിമൂന്ന് എന്നിവിടങ്ങളില്‍ 2027 മാര്‍ച്ച് 31 വരെ സ്വന്തമായി സ്റ്റാള്‍ കെട്ടി വില്‍പ്പന നടത്തുന്നതിനുളള അവകാശം ലേലം ചെയ്യുന്നു. മെയ് 23 രാവിലെ 11ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം നടക്കും. ഫോണ്‍ – 0473 4246031.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്ന്...

0
തിരുവനന്തപുരം: കേരളത്തിന്റെ നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‌ വന്ന് സംസാരിക്കാൻ അവസരം...

കീഴ്വായ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ റിപ്പയറിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
കീഴ്വായ്പൂര്‍: പുതിയ അധ്യയന വർഷാരംഭത്തിൽ സ്‌കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

മല്ലപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാട്ടുപന്നി ശല്യം രൂക്ഷം ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിൽ പന്നി ശല്യം രൂക്ഷമാകുന്നു. ജനവാസ...