സ്റ്റാഫ് നേഴ്‌സ് താല്‍ക്കാലിക നിയമനം
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സുമാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ഉച്ചയ്ക്ക് 12 ന്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ഡിപ്ലാമ ഇന്‍ ജനറല്‍ നഴ്‌സിങ്/തത്തുല്യം. പ്രായപരിധി 40. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പുകളും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0469 2602494
—
ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ എന്‍ എച്ച് എം ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ഫാര്‍മസിസ്റ്റ്, പാര്‍ട് ടൈം സ്വീപ്പര്‍ എന്നിവരെ നിയമിക്കുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത നേഴ്‌സ് കം ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് . പ്രായപരിധി 18-45. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന. അപേക്ഷ ജൂണ്‍ ഒമ്പത് വൈകിട്ട് മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04734 228498.
—
താല്‍ക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പ് തിരുവല്ല പക്ഷിരോഗ നിര്‍ണയ ലാബില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്/ ലബോറട്ടറി അസിസ്റ്റന്റ്ഗ്രേഡ് രണ്ട് തസ്തികയിലെ ഒഴിവിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ (തസ്തികയില്‍ സ്ഥിര നിയമനം നടക്കുന്നത് വരെയോ/89 ദിവസത്തേയ്‌ക്കോ) നിയമിക്കുന്നു. അഭിമുഖം ജൂണ്‍ എട്ട് ഉച്ചക്ക് 12 ന് ജില്ല വെറ്ററിനറി കോംപ്ലക്‌സിലുളള മൃഗസംരക്ഷണ കാര്യാലയത്തില്‍. ഫോണ്‍ 0468 2322762. യോഗ്യത – 1) പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. 2) കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ /കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ്.
താല്‍ക്കാലിക നിയമനം
മല്ലപ്പള്ളി മൃഗാശുപത്രിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പത്തനംതിട്ട ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ കാര്യാലയത്തില്‍ ജൂണ്‍ എട്ട് രാവിലെ 11.30 ന് അഭിമുഖം നടത്തും. ഫോണ്‍ 0468 2322762. യോഗ്യത – 1) വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കൊപ്പം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് വിഷയത്തില്‍ സ്‌റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവര്‍. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്ന വിഷയത്തില്‍ ദേശീയ നൈപുണ്യയോഗ്യത നേടിയവര്‍. 2) എല്‍.എം.വി ലൈസന്‍സ്
താല്‍ക്കാലിക നിയമനം
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി കേന്ദ്രം മുഖേനെ നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിക്കുന്നു. ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള മൃഗസംരക്ഷണ കാര്യാലയത്തില്‍ ജൂണ്‍ എട്ട് 11 ന് അഭിമുഖം. ഫോണ്‍ 0468 2322762.
യോഗ്യത – 1) ബി വി എസ് സി ആന്റ് എ എച്ച്. 2) കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 3) പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ വെറ്ററിനറി സര്‍ജറി
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷത്തേക്കുള്ള ഒന്നാം ഘട്ട അപേക്ഷ ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേനെ അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷം പാസായ പരീക്ഷകള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും എം ആര്‍ എസ് ലും സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ്. രണ്ടു വര്‍ഷം കാലാവധിയുള്ളതും എ ഐ സി ടി ഇ /എന്‍ ബി ഇ ആര്‍ ന്റെ അംഗീകാരം ഉള്ളതുമായ റെഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്‌സുകളാകണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് മാത്രം വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ജാതി വിവരങ്ങള്‍ ഇ ഡിസ്ട്രിക്റ്റ് സംവിധാനം മുഖേനെ ഓണ്‍ലൈന്‍ ആയി ലഭിക്കും. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2322712.
നേഴ്‌സിംഗ് ഓഫീസര്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നേഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 10 രാവിലെ 10 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടത്തും. പ്രായപരിധി 40. യോഗ്യത ബി എസ് സി നേഴ്‌സിംഗ്, മൂന്ന് വര്‍ഷത്തെ ജി എന്‍ എം ഡിപ്ലോമ / നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, നേഴ്‌സിംഗ് കൗണ്‍സില്‍ റിനുവല്‍ അപ്‌ഡേഷന്‍. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കേരള നേഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഫോണ്‍ 0468 2222364.
—
പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐ എം സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്റിസോഴ്‌സ്മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്ആര്‍എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത – പ്ലസ് ടു/ബിരുദം. ഫോണ്‍ 7306119753.
—
തീയതി നീട്ടി
അധ്യയനവര്‍ഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്/ലാപ്‌ടോപ്പ് അപേക്ഷ ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേനെ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി.
—
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍ – 0471 2570471, 9846033001. വെബ്സൈറ്റ്: www.src.kerala.gov.in
സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു
മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ/വിധവകളുടെ മക്കള്‍ക്ക് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഓണ്‍ലൈനായി ജൂലൈ 25 അഞ്ചിന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
—
അരുവിക്കുഴി ടൂറിസം പദ്ധതിക്ക് ടെന്‍ഡര്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ അരുവിക്കുഴി ടൂറിസം പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിലവിലെ അവസ്ഥയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16 ഉച്ചയ്ക്ക് 12. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2311343, 9447709944.
—
ലേലം
കുറ്റൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറിയിലെ ഉപയോഗശൂന്യമായ തടി ഉരുപ്പടികള്‍ ലേലം ചെയ്യുന്നു. പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ. ഫോണ്‍ 0469 2999070.
ടെന്‍ഡര്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ https://tender.lsgkerala.gov.in ല്‍ പ്രസിദ്ധീച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0468 2350237.
—
അറിയിപ്പ്
കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകളുടെ വശങ്ങളില്‍ അനധികൃതമായി വളര്‍ത്തുന്ന ചെടികളും കൃഷിയും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
—
ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് ജൂണ്‍ ഒമ്പത് 11 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു.
































