സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മത്സ്യകര്‍ഷക അവാര്‍ഡ്
ഈ വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന മത്സ്യകര്‍ഷകന്‍, അലങ്കാരമത്സ്യ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യ വിത്ത് ഉല്‍പാദനയൂണിറ്റുകള്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്, ഇന്നോവേറ്റീവ് അക്വാകള്‍ച്ചര്‍ യൂണിറ്റ് എന്നിവയ്ക്കാണ് അവാര്‍ഡ്. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുമായോ പത്തനംതിട്ട ജില്ല ഓഫീസുമായോ ബന്ധപ്പെടണം. അവസാന തീയതി ജൂണ്‍ 12. ഫോണ്‍  0468 2967720.

പ്രവേശനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 12 ന് ആരംഭിക്കുന്ന ഇലക്ട്രിക് വാഹന സര്‍വീസിങ് കോഴ്‌സിലേയ്ക്ക് പ്രവേശനം നേടാം. പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ബിരുദ യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 10,11 തീയതികളില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന പ്രവേശനത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-40. ഫോണ്‍  9495999688.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വെബ്സൈറ്റ്  www.srccc.in ഫോണ്‍  0471 2570471, 9846033001.

പൊതുനിരത്തുകള്‍ക്ക് കുറുകെ കെട്ടിയിട്ടുള്ള തോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം
ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് പൊതുനിരത്തുകള്‍ക്ക് കുറുകെ കെട്ടിയിട്ടുള്ള തോരണങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലേലം
ഐരവണ്‍ വില്ലേജ് ഓഫീസ് പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ലേലം ജൂണ്‍ 17 രാവിലെ 11.30 ന് വില്ലേജ് ഓഫീസ് പരിസരത്ത് നടക്കും. ഫോണ്‍  0468 2325270.

താല്‍പര്യപത്രം ക്ഷണിച്ചു
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ച് ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്റ് എക്‌സ്‌പ്ലെന്‍ഡിച്ചര്‍ അക്കൗണ്ട്, റിസീപ്റ്റ് ആന്റ് പേയ്‌മെന്റ് അക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിനും ഓഡിറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിര്‍വഹിക്കുന്നതിനും യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍/ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം ആയിരിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കൗണ്ടിംഗ്/ഓഡിറ്റ് രംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 20 നാല്. വിലാസം സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം, കോഴഞ്ചേരി, പത്തനംതിട്ട. ഫോണ്‍ 0468 2311343, 9447756113.

വാഹനം ആവശ്യമുണ്ട്
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഗവിയിലേക്കുള്‍പ്പെടെ ജില്ലക്ക് അകത്തും പുറത്തുമായി നടത്തുന്ന വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ കാര്‍, ഇന്നോവ/ ക്രിസ്റ്റ ഏഴ് സീറ്റര്‍, ടെമ്പോ ട്രാവലര്‍ 15 സീറ്റ് മുതല്‍, ബസ്സ് എന്നീ വാഹനങ്ങള്‍ ലഭിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16 പകല്‍ 11. ഫോണ്‍ 9447709944, 0468 2311343.

സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി യോഗം ജൂണ്‍ 15ന്
പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി യോഗം ജൂണ്‍ 15 രാവിലെ 11.30 ന് ജില്ല കളക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആര്‍.ടി.ഒ അറിയിച്ചു.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
കേരള സിലബസ്സില്‍ 10, പ്ലസ് ടു ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/ എ പ്ലസ് ലഭിച്ചവരും, സി ബി എസ് ഇ / ഐ സി എസ് ഇ സിലബസ്സില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി 2025-26 ല്‍ വിജയം കരസ്ഥമാക്കിയ (അഡീഷണല്‍ വിഷയം ഒഴികെ) വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഓണ്‍ലൈനായി ഓഗസ്റ്റ് 14 ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0468 2961104.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍  7994449314.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേര്‍
ഏഴംകുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ് തികയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 16. ഫോണ്‍  04734 240637.

അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് പുരസ്‌കാരം
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് ധീരത, സാമൂഹ്യസേവനം, പരിസ്ഥിതി, കലാ-കായിക-സാംസ്‌കാരികം, ശാസ്ത്ര- സാങ്കേതികം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷ https://awards.gov.in മുഖേനെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിലും സമര്‍പ്പിക്കാം. വെബ് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 23. ഫോണ്‍  0468 2319998.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...