സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്രീ ഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായ പരിധി 45. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പടെ റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 23, ഫോണ്‍  9188522990.

താല്‍ക്കാലിക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ് എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി മലയാളം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കുണ്ട്. അപേക്ഷകര്‍ യോഗ്യത, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672  വിലാസത്തിലോ [email protected] ലോ അപേക്ഷിക്കണം. ഇ മെയിലില്‍ അപേക്ഷിക്കുന്നവര്‍ വ്യക്തമായ രേഖ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 24. ഫോണ്‍  04735 227703.

രാത്രികാല വെറ്ററിനറി സര്‍ജന്‍
ജില്ലയിലെ പുളിക്കീഴ്, ഇലന്തൂര്‍ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 17 പകല്‍ 12 ന് ജില്ല മൃഗസംരക്ഷണ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2322762.

വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് താല്‍ക്കാലിക നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ (മെക്കാനിക്കല്‍) ബി.ടെക്ക് ബിരുദം, എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16 രാവിലെ 10 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0469 2650228.

പോളിടെക്നിക് പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ന്‍ര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്മെന്‍റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7736220294, 7907114230.

വിമുക്തഭടന്‍മാര്‍ക്ക് സമ്പര്‍ക്കപരിപാടി
ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുടെ സമ്പര്‍ക്ക പരിപാടി ജൂണ്‍ 16 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പത്തനംതിട്ട സൈനികക്ഷേമ ഓഫീസില്‍ നടത്തും. ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2961104.

ക്വട്ടേഷന്‍
പന്നിവേലിച്ചിറ ജില്ല ഫിഷറീസ് കോംപ്ലക്സില്‍ മത്സ്യവിത്തുല്‍പ്പാദനവുമായി ബന്ധപ്പെട്ട് അരി തവിട്, കടലപ്പിണ്ണാക്ക്, ഫോര്‍മുലേറ്റഡ് മത്സ്യത്തീറ്റ എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 18 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍  9526378474, 0468 2214589.

ഓറിയന്റെഷന്‍ ക്ലാസ് ജൂണ്‍ 17 ന്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഐ.എം.സി ക്ക് കീഴിലെ കോഴ്സുകളിലേക്കുള്ള ഓറിയെന്റേഷന്‍ ക്ലാസ് ജൂണ്‍ 17 രാവിലെ 11 ന് ആരംഭിക്കും. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച് ആര്‍ എം (ആറ് മാസം). യോഗ്യത – പ്ലസ് ടു / ബിരുദം. ഫോണ്‍ 7306119753.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ആണ്‍കുട്ടികള്‍), ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ആയി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത് (പുരുഷന്‍ – ഒന്ന്, സ്ത്രീ – ഒന്ന്). അപേക്ഷകര്‍ എം.എ സൈക്കോളജി/എം.എസ്.ഡബ്ലു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2026 ജനുവരി ഒന്നില്‍ 25 – 45 നും ഇടയില്‍. നിയമന കാലാവധി 2027 മാര്‍ച്ച് 31 വരെ. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സല്‍ സഹിതം ട്രൈബല്‍ ഡെവലപ്പ്‌മെന്‍റ് ഓഫീസ്, തോട്ടമണ്‍ റാന്നി, പത്തനംതിട്ട കാര്യാലയത്തില്‍  ജൂണ്‍ 20 രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍  04735 227703.

യോഗ പരിശീലകരെ ആവശ്യമുണ്ട്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടായ ‘രണ്ടാം ബാല്യം പദ്ധതി 2026-27’ ലേക്ക്  യോഗ പരിശീലകരെ ആവശ്യമുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ജൂണ്‍ 22 രാവിലെ 11 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0469 2610016, 9447680851.

റാങ്ക് പട്ടിക റദ്ദായി
കേരള പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 593/23) തസ്തികയിലേക്ക് 2025 ഏപ്രില്‍ 16 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 319/2025/ഡി ഒ.എച്ച് ) ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി കേരള പബ്ലിക സര്‍വീസ് കമ്മീഷന്‍ ജില്ല ഓഫീസര്‍ അറിയിച്ചു.

വായ്പ പദ്ധതി
അടൂര്‍ പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ തൊഴില്‍ സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും കുറഞ്ഞ പലിശ നിരക്കില്‍ നിരവധി വായ്പകള്‍ ലഭ്യമാക്കുന്നു. ഫോണ്‍  04734 293677.

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാതൃയാനം പദ്ധതി പ്രകാരം ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജിന് ശേഷം അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റ് ടാക്‌സി കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം അഞ്ചു വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതും 1200 സി സി യില്‍ കുറയാത്തതും ആയിരിക്കണം. കരാര്‍ കാലാവധി 2026 ജൂലൈ ഒന്ന് മുതല്‍ 2027 ജൂണ്‍ 30 വരെ. അവസാന തീയതി ജൂണ്‍ 20 വൈകിട്ട് 4.30. ഫോണ്‍  04682 222364, 9497713258.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്കും പ്രവേശനമുണ്ട്. വിലാസം – ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍. ഫോണ്‍  9526229998.

അറിയിപ്പ്
പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ജൂണ്‍ 17 രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

ക്യാഷ് അവാര്‍ഡ്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശികയില്ലാത്തവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അനുബന്ധരേഖകളും സഹിതം http://services.unorganisedwssb.org/index.php/home ല്‍ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍  0468 2220248.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...