സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – കേന്ദ്രീയ വിദ്യാലയം പ്രവേശനം

For full experience, Download our mobile application:
Get it on Google Play

കേന്ദ്രീയ വിദ്യാലയം പ്രവേശനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം അധ്യയന വര്‍ഷത്തില്‍ അഞ്ച്, ഒമ്പത്, പ്ലസ് വണ്‍ (എല്ലാ വിഭാഗങ്ങളും) രണ്ട്, നാല് (എസ് സി/എസ് ടി), ഏഴ് (ഒ ബി സി എന്‍ സി എല്‍), എട്ട് (എസ് ടി) ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂള്‍ കാര്യാലയത്തില്‍ ലഭിക്കും. കെ വി ട്രാന്‍സ്ഫര്‍ അനുസരിച്ച് ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം. ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ് സി/എസ് ടി), റെസിഡന്‍സ് പ്രൂഫ്/ആധാര്‍/പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 22 വൈകിട്ട് നാല്. ഫോണ്‍ 0468 2256000.

താല്‍ക്കാലിക അധ്യാപക നിയമനം
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എല്‍ പി എസ് ടി വിഭാഗത്തില്‍ രണ്ട് താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുുമായി ജൂണ്‍ 17 രാവിലെ 11 ന് സ്‌കൂള്‍ കാര്യാലയത്തില്‍ അഭിമുഖത്തില്‍ പങ്കെടുക്കണം (കെ ടെറ്റ് നിര്‍ബന്ധം). ഫോണ്‍  9446805233, 8921503910.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍) – കാലാവധി നാല് മാസം, ആകെ സീറ്റ് 30, പ്രായപരിധിയില്ല, അധ്യയന മാധ്യമം – മലയാളം, യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്.

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മ്യൂറല്‍ പെയിന്റിംഗ്) – കാലാവധി ഒരുവര്‍ഷം, ആകെ സീറ്റ് 25, പ്രായപരിധിയില്ല, യോഗ്യത-എസ്.എസ്.എല്‍.സിയും ചുമര്‍ ചിത്രരചനയില്‍ താല്‍പ്പര്യവും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. വിലാസം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. വെബ്‌സൈറ്റ്: http://www.vasthuvidyagurukulam.com ഫോണ്‍ – 0468 2319740, 9188089740, 6238366848, 9605458857, 9605046982, 9188593635.

ലേലം
പത്തനംതിട്ട ജില്ല പോലീസ് ആസ്ഥാനക്യാമ്പ് പരിസരത്ത് മുറിച്ച് സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി, ബദാം, അരണ മരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ ജൂണ്‍ 22 രാവിലെ 11 ന് ലേലം ചെയ്യുന്നു. ഫോണ്‍  04682 222630.

വനിത ഐ.ടി.ഐ പ്രവേശനം
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. https://itiadmissions.kerala.gov.in ലോ ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. പ്രായപരിധിയില്ല. അവസാന തീയതി ജൂണ്‍ 30. ഫോണ്‍  0468 2259952, 9995686848, 8547579815.

ശ്രീ അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേനെ അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേധാവി മുഖേനെ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 15. ഫോണ്‍  04735 227703.

ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായിരിക്കണം. ആശുപത്രി ജോലിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 45. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 29. ഫോണ്‍  9188522990.

പോളിടെക്‌നിക് പ്രവേശനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലോജിസ്റ്റിക്‌സ് ആന്റ് ഷിപ്പിംഗ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), ഫിറ്റ്‌നസ് ട്രെയിനിങ് (ഒരു വര്‍ഷം ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), അലൂമിനിയം ഫാബ്രിക്കേഷന്‍ (മൂന്ന് മാസം) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോം കോളജിലെ തുടര്‍ വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ കാര്യാലയത്തില്‍ നിന്നും www.ccekcampus.org ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി/പ്ലസ് ടു ആണ് യോഗ്യത. ഫോണ്‍  7907762385, 9747491765, 9745950144.

പട്ടിക വിഭാഗത്തിലുള്ളവര്‍ക്ക് വായ്പ പദ്ധതി
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ പട്ടികജാതി/പട്ടികവര്‍ഗ വനിതകള്‍ക്ക് സി.ഡി.എസ് മുഖേനെ 1,30,000 രൂപ വരെ അനുവദിക്കുന്നു. ചെറുകിട വ്യവസായം, വ്യാപാരം, സേവന മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കും. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ പത്തനംതിട്ട ഓഫീസുമായോ കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍  9188934112, 9400208526.

കിസാന്‍ മേളയും കര്‍ഷക സെമിനാറും ജൂണ്‍ 17ന്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന കിസാന്‍ മേളയും കര്‍ഷക സെമിനാറും ജൂണ്‍ 17 രാവിലെ ഒമ്പത് മുതല്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം നിര്‍വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാനറ്റ് ഡാനിയല്‍, കൊല്ലം കെ വി കെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ.ബിനി സാം എന്നിവര്‍ പദ്ധതി വിശദീകരിക്കും. കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ്സ് പ്രൊഫസര്‍ ഡോ.ബി രഞ്ജന്‍ മുഖ്യസന്ദേശം നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആളുകൾ തെരുവുകളിലേക്ക് ഓടിയിറങ്ങി ; ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

0
ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ചൊവ്വാഴ്ച 6.7 തീവ്രത രേഖപ്പെടുത്തിയ...

പട്ടിമറ്റം ജിജോ വധക്കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

0
കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...

മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് ആവർത്തിച്ച് ജലവിഭവ...

പന്തളം – മാവേലിക്കര റോഡിലെ അശാസ്ത്രീയ നിർമ്മാണം ; പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും...

0
പന്തളം : പന്തളം - മാവേലിക്കര റോഡിലെ മുട്ടാർ പ്രദേശത്തുള്ള റോഡിന്റെ...