സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി
കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്ന് രാവിലെ 11 മുതല്‍ ഓഗസ്റ്റ് മൂന്ന് രാവിലെ 11 വരെ http://agrimachinery.nic.in/index ല്‍ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, വിള സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം എന്നിവയ്ക്കാവശ്യമായ ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് പന്തളം കടയ്ക്കാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടണം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത ഡീലര്‍മാര്‍ വഴിയും അപേക്ഷിക്കാം. ഫോണ്‍  0473 4294949, 9383470518, 9809732146, 8592992176.

സാമ്പത്തിക സഹായം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/സ്വയം ഭരണാധികാരമുള്ള സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിവര്‍ക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്ന സാക്ഷ്യപത്രം സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് സാമൂഹികനീതി വകുപ്പിന്റെ പത്തനംതിട്ട ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2325168.

കുടിവെള്ള കണക്ഷന് അപേക്ഷിക്കാം
കുളനട ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെളള കണക്ഷന്‍ ലഭിക്കുന്നതിന് പേര്, മേല്‍വിലാസം, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ സഹിതം ജൂണ്‍ 30 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ടോ വാര്‍ഡ് അംഗങ്ങള്‍ മുഖേനെയോ അപേക്ഷിക്കണം. ഫോണ്‍: 04734 260272.

താല്‍ക്കാലിക ഒഴിവ്
കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 29 രാവിലെ 11 ന് സ്‌കൂള്‍ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍  9400200307.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...